കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം; യു.എ.ഇ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

Google Oneindia Malayalam News

യുഎഇ: ഇത്തവണത്തെ സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ ഗള്‍ഫിലെ മിക്ക സ്‌കൂളുകള്‍ക്കും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. അബുദാബി മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ആഷ്‌കാ ജവാഹിര്‍, ആയിഷ ഇര്‍ഫ, ബിന്‍സി ചാര്‍ലി, ഷബിന്‍, അസ്ലം ബഷീര്‍, ഷഹീന്‍ അബ്ദുള്ള, സേവിയര്‍ ജോണ്‍, എന്നിവര്‍ സി.ജി.പി.എ യ്ക്ക് പത്തില്‍ പത്തും നേടി.

cbse

അല്‍ ഐന്‍ ദാറുല്‍ ഹുദാ സ്‌കൂളില്‍ നിന്നും പരീക്ഷ എഴുതിയ 87 വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി. ഇതില്‍ ആറോളം വിദ്യാര്‍ത്ഥികള്‍ സിജിപിഎ പത്തില്‍ പത്തും നേടി. മുഹമ്മദ് ബിലാല്‍, മുഹമ്മദ് ശാഹീന്‍, ജസീല, പി.പി ലിയ ദര്‍ബി, റഹീമ അബ്ദുല്‍ മജീദ്, റംസിയ എന്നീ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി. വിജയികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

English summary
CBSE Class 10 Result 2015 X: UAE students got high marks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X