കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളികളെ പറ്റിച്ച്‌ മുങ്ങുന്ന തൊഴിലുടമകളെ കേന്ദ്ര സര്‍ക്കാര്‍ പൂട്ടും

Google Oneindia Malayalam News

ദുബായ്: തൊഴിലാളികളുമായി കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടത്തി തൊഴിലാളികളെ വിവിധ രാജ്യങ്ങളില്‍ എത്തിച്ച് വഞ്ചിക്കുന്ന വ്യക്തികളെയും ഏജന്‍സികളെയും പിടിച്ചുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു.

കഴിഞ്ഞ മെയ് മാസം ഡല്‍ഹിയില്‍ നടന്ന സ്ഥാനപതിമാരുടെ യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചതെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംങ് സൂരി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി.

dubai

സാമൂഹിക സംഘടനകള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അതാത് രാജ്യത്തെ എംബസികള്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുകയും തൊഴിലാളികളെ വിദേശത്ത് എത്തിച്ച് പിന്നീട് ആനുകൂല്യങ്ങളോ ശമ്പളമോ നല്‍കാതെ തൊഴിലുടമ മുങ്ങിയാല്‍ അയാളുമായുള്ള മുഴുവന്‍ വിവരങ്ങളും എംബസി ഇന്ത്യയിലേക്ക് കൈമാറുകയും അയാളെ ഇന്ത്യയില്‍ നിന്ന് പടികൂടി ശിക്ഷാ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Central governement is finding those employer who cheats employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X