Get Updates
Get notified of breaking news, exclusive insights, and must-see stories!

സി എച്ച് അക്ഷര മുദ്ര പുരസ്‌കാരം ഒ എം അബൂബക്കറിന്

ഷാര്‍ജ: കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സി എച്ച് അക്ഷര മുദ്ര പുരസ്‌കാരം ഒ എം അബൂബക്കറിനു നല്‍കും. മരണം മുഴുനീള പ്രമേയമായി ലളിതവും മനോഹരവുമായ ഭാഷയില്‍ മലയാളിക്ക് വേറിട്ട വായനാനുഭവം സമ്മാനിച്ച മരണ പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിലും സാഹിത്യത്തിന് മുന്‍ കാലങ്ങളില്‍ നല്‍കിയ സംഭാവനകളും പരിഗണിച്ചാണു പുരസ്‌കാരം നല്‍കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പുറത്തില്‍ സ്വദേശിയായ ഒ എം അബൂബക്കര്‍ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, അക്ഷര തൂലിക പുരസ്‌കാരം ,സ്‌നേഹകലാ പുരസ്‌കാരം ഒടുവില്‍ സില്‍വിയ പ്ലാത്ത് പുരസ്‌കാരം എന്നിവക്ക് അര്‍ഹനായിട്ടുണ്ട്. ചന്ദ്രിക ദിനപത്രം സബ് എഡിറ്ററായി സേവനമനുഷ്ടിച്ച അദ്ധേഹം മലയള മനോരമ ,ഗള്‍ഫ് മലയാളം വാരിക എന്നിവയില്‍ ജോലിചെയ്തിട്ടുണ്ട്.

aboobakar

കെ എം സി സി ജില്ലാ കമ്മിറ്റി നവ നോവലിസ്റ്റുകള്‍ക്കായ് ഏര്‍പ്പെടുത്തിയ സി എച്ച് പ്രവാസി തുലിക പുരസ്‌കാരത്തിനു തെരഞ്ഞടുക്കപ്പെട്ട ഷെമിയുടെ നടവഴിയിലെ നേരുകള്‍ എന്ന പുസ്തകവും, അബൂബക്കറിന്റെ മരണ പുസ്തകവും ബെന്യാമിന്റെ ആട് ജീവിതത്തിനു ശേഷം വായനക്കരെ ഏറെ സ്വാധീനിച്ച പുസ്തകങ്ങളാണന്ന്

പുരസ്‌കാര കമ്മിറ്റി വിലയിരുത്തി ഇവര്‍ക്കുള്ള അവാര്‍ഡ് 2015 ഒക്‌ടോബര്‍ 8 വ്യാഴാഴ്ച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് സാമൂഹ്യ സാംസ്‌കാരിക വാര്‍ത്താമധ്യമ മേഖലകളിലെ പ്രമുഖരുടെ സാനിദ്ധ്യത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+