കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലഞ്ച് റേസ് 2015 ശ്രദ്ധേയമാകുന്നു

Google Oneindia Malayalam News

ദുബായ്: രാജ്യത്തെ ഒരു ഗവണ്‍മെന്റ് സ്ഥാപനം ആദ്യമായി റേഡിയോ വഴി നടത്തുന്ന ചാലഞ്ച് റേസ് 2015 എന്ന പരിപാടി ശ്രദ്ധേയമാകുന്നു. പ്രമുഖ റോഡിയേ ചാനലായ നൂര്‍ ദുബായില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സാണു ഇത്തരത്തില്‍ ആദ്യത്തെ ക്വിസ് പ്രോഗ്രാം മത്സരം സംഘടിപ്പിക്കുന്നത്. റമളാനില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് വന്‍ പ്രതികരണമാണ് സ്വദേശികള്‍ക്കിടയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതു രണ്ടാം തവണയാണ് ദുബൈ എമിഗ്രേഷന്‍ ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത്. കലാ സാംസ്‌കാരിക സാമുഹിക ശാസ്ത്ര മണ്ഡലങ്ങളിലെ വിവിധ അറിവുകളും, ഇസ്ലാമിക ചിന്തകളുമാണ് പരിപാടിയുടെ വിഷയ അവതരണങ്ങള്‍. യു എ ഇ യിലെ പ്രമുഖ വാര്‍ത്താ അവതാരകനും പത്രപ്രവര്‍ത്തകനുമായ ആയുബ് യുസഫ് അല്‍ അലിയാണ് പരിപാടിയുടെ അവതാരകന്‍. വമ്പന്‍ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. നിസ്സാന്‍ കാറുകള്‍, വലിയ തരത്തിലുള്ള ക്യാഷ് പ്രൈസുകള്‍, മറ്റു അനവധി സമ്മാനങ്ങളും വിജയികളെ കാത്തു നില്‍ക്കുന്നുണ്ട്.

challenge-race

ദേശീയ ബോധത്തിന്റെ മുല്യങ്ങളും ,സാംസ്‌കാരികവും സാമുഹികവുമായ അവബോധവും പുതുമകളെടെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാഷിദ് അല്‍ മറി പറഞ്ഞു.

ജനങ്ങളുടെ അറിവുകളുടെ അന്യേഷണങ്ങള്‍ കുടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്ന് ആദ്ധേഹം കൂട്ടിച്ചേര്‍ത്തു. വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ പരാമര്‍ശനം നടത്തുന്ന പരിപാടി ഞായര്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണി മുതല്‍ ആണ് അരംഭിക്കുന്നത്. ഞായര്‍ ദിവസം പരിപാടിയുടെ പ്രയേജകര്‍ പ്രത്യേക അതിഥികളായി എത്തും.

English summary
Challenge race is now trending in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X