10 ലക്ഷം നോള്‍ പോയിന്റ് നേടാന്‍ അവസരം, കൂടാതെ 'നിധി വേട്ടയും'; ക്യാംപെയ്‌നുമായി ദുബായ്
ദുബായ്: പൊതുഗതാഗത വാരാഘോഷത്തിന്റെ ഭാഗമായി പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് യു എ ഇ. ഒക്ടോബര്‍ 25 ന് ആരംഭിച്ച ക്യാംപെയ്‌നില്‍ പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് ഒരു ദശലക്ഷം നോള്‍ പ്ലസ് പോയിന്റുകള്‍ നേടാനുള്ള അവസരം ലഭിക്കും. നവംബര്‍ 1 വരെയാണ് ക്യാംപെയ്ന്‍.
പൊതുഗതാഗത സേവനങ്ങള്‍ നോള്‍ കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നവര്‍ക്കായി ഒരുക്കിയ ലോയല്‍റ്റി പ്രോഗ്രാമാണ് നോല്‍ പ്ലസ്. നോള്‍ പ്ലസ് പോയിന്റുകള്‍ നേടുന്നവര്‍ക്ക് ഇവ പിന്നീട് ഡിസ്‌കൗണ്ടുകള്‍ക്കും ഓഫറുകള്‍ക്കുമായി റിഡീം ചെയ്യാവുന്നതാണ്. പതിമൂന്നാം പൊതുഗതാഗത ദിനാഘോഷത്തോടനുബന്ധിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാംപെയ്‌നിന്റെ ഭാഗമായി 115 വിജയികളെ ആര്‍ ടി എ ആദരിക്കും. ആദ്യ വിജയിക്ക് ഒരു മില്യണ്‍ നോള്‍ പ്ലസ് പോയിന്റുകളും രണ്ടാം സ്ഥാനക്കാര്‍ക്ക് യഥാക്രമം 500,000, പോയന്റും മൂന്നാം സ്ഥാനക്കാര്‍ക്ക് 250,000 പോയിന്റും ലഭിക്കും. ഈ വര്‍ഷം പൊതുഗതാഗത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 29-ന് ആരംഭിക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ചാണ് പൊതുഗതാഗത ദിനം ആചരിക്കുന്നത്. ലോയല്‍റ്റി പ്രോഗ്രാമിനായി ഓണ്‍ലൈനായിട്ടാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന് ആര്‍ ടി എ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പൊതുഗതാഗത ദിനാഘോഷത്തിന്റെ ഈ വര്‍ഷവും 'ട്രഷര്‍ ഹണ്ട്' മത്സരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 1 ന് ആണ് ഇത് ആരംഭിക്കുക. ദുബായിലുടനീളമുള്ള വിവിധ പൊതുഗതാഗത സ്റ്റേഷനുകളില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ നാണയങ്ങള്‍ ഉള്‍പ്പെടെ, മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്നതിന് യഥാര്‍ത്ഥവും വെര്‍ച്വലുമായി മത്സരം സമന്വയിപ്പിക്കും.

ക്യാംപെയ്‌നിന്റെ ആദ്യ ദിവസം കായിക, ആരോഗ്യ പ്രവര്‍ത്തനങ്ങളും വ്യായാമങ്ങളും ഉള്‍പ്പെടും. പൊതുഗതാഗത മാര്‍ഗങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'സ്റ്റോപ്പ് ടു മൂവ്' സംരംഭവും ട്രാമിലും മറൈന്‍ ഗതാഗത സംവിധാനങ്ങളിലും വിശ്രമം എന്നിവയും ക്യാംപെയ്‌നിന്റെ ഭാഗമാണ്.












Click it and Unblock the Notifications