ജോലി തരാം.. ജര്‍മനിയിലേക്ക് വരൂ.. കുടുംബത്തേയും കൂട്ടിക്കോ; ഇന്ത്യക്കാര്‍ക്ക് വമ്പന്‍ വാഗ്ദാനവുമായി ജര്‍മനി
കുടിയേറ്റ വിസ സംബന്ധിച്ച നടപടികള്‍ എളുപ്പത്തിലാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജര്‍മന്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇത് ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണെന്നാണ് സൂചന

ന്യൂദല്‍ഹി: ജര്‍മനിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഒലാഫ് ഷോള്‍സിന്റെ പ്രതികരണം. രാജ്യത്തെ ഐ ടി വിദഗ്ധരോടും വൈദഗ്ധ്യം ആവശ്യപ്പെടുന്ന മറ്റ് മേഖലകളിലെ ജീവനക്കാരോടും ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് ജര്‍മനി. എന്നാല്‍ തൊഴില്‍ ക്ഷാമം പരിഹരിക്കാനുള്ള വഴികള്‍ രാജ്യം തേടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഒലാഫ് ഷോള്‍സിന്റെ പ്രതികരണം എന്നാണ് വിവരം. തന്റെ സഖ്യസര്‍ക്കാര്‍ കുടിയേറ്റം സംബന്ധിച്ച തടസങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു സംവിധാനം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് എന്നും ഒലാഫ് ഷോള്‍സ് വ്യക്തമാക്കി.

എത്ര പേര്‍ക്ക് ജര്‍മനിയിലേക്ക് പോകാം
അതേസമയം ഇന്ത്യയില്‍ നിന്ന് എത്ര തൊഴിലാളികളെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ജര്‍മ്മനി വ്യക്തമാക്കിയിട്ടില്ല. ജര്‍മ്മനിയില്‍ വിദഗ്ധ തൊഴിലാളികളായി ജോലി ചെയ്യാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ പലരും ആഗ്രഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നാണ് അദ്ദേഹം ബാംഗ്ലൂരിലെ സോഫ്റ്റ്വെയര് കമ്പനിയായ എസ് എ പി ലാബ്സ് ഇന്ത്യ സന്ദര്‍ശിച്ച ശേഷം പറഞ്ഞത്.

കുടിയേറ്റ നിയമം ലഘൂകരിക്കും
ഇവിടെ ജീവനക്കാരുമായി ഒലാഫ് ഷോള്‍സ് ചര്‍ച്ച നടത്തുകയും ചെയ്തു. തൊഴിലാളികള്‍ക്കുള്ള കുടിയേറ്റത്തിനുള്ള ബ്യൂറോക്രാറ്റിക് തടസങ്ങള്‍ ലഘൂകരിച്ച് സ്വന്തം കുടുംബത്തേയും ഒപ്പം കൂട്ടുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് തങ്ങള്‍ പ്രയത്നിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം രാജ്യത്തേക്ക് എത്താനും പിന്നീട് ജോലി കണ്ടെത്തുന്നതിനും വേണ്ട ക്രമീകരണങ്ങളും ഈ നടപടിയുടെ ഭാഗമാണ് എന്ന് അറിയുന്നു.

കൂടുതല്‍ സാധ്യത ടെക്കികള്‍ക്ക്
കുടിയേറ്റ തടസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള കരട് നിയമത്തിന്റെ അവസാന മിനുക്കുപണികളാണ് സര്‍ക്കാര്‍ രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും തങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ സോഫ്റ്റ്വെയര്, ഐ ടി വികസനം എന്നീ മേഖലകളില്‍ കൂടുതല്‍ സാധ്യത ഉണ്ട് എന്നും ഒലാഫ് ഷോള്‍സ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയടക്കം പല ലോകരാജ്യങ്ങളും ഇന്ത്യാക്കാരായ തൊഴിലാളികളുടെ സേവനം തേടുന്നുണ്ട്.

ആകര്‍ഷകമായ ശമ്പളം
ആകര്‍ഷകമായ ശമ്പളം ഉള്ളതിനാല്‍ വിദേശ രാജ്യങ്ങള്‍ പരിഗണിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടുതലാണ്. അതേസമയം ഇന്ത്യാ - ജര്‍മനി സാമ്പത്തിക ബന്ധം ആഴത്തിലാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഒലാഫ് ഷോള്‍സിന്റെ സന്ദര്‍ശനം. ഒരു വ്യാപാര നിക്ഷേപ കരാറിനായി യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ഒലാഫ് ഷോള്‍സ് പറഞ്ഞിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications