ഖത്തറില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത !!
ഖത്തര്‍: രാജ്യത്ത് ശക്തമായ പൊടി കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മീന്‍ പിടുത്തക്കാര്‍ക്ക് കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കടലില്‍ കുളിക്കാനിറങ്ങുന്നവരും കടല്‍ പരിസരത്ത് വിനോദത്തില്‍ ഏര്‍പ്പെടുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം.

അന്തരീക്ഷത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഗള്‍ഫ് നാടുകളില്‍ കാലാവസ്ഥാ തണുപ്പില്‍ നിന്നും ചൂടിലേക്ക് വഴിമാറുമ്പോഴും തിരിച്ചും ശക്തമായ പൊടിക്കാറ്റും മഴയും ആഞ്ഞടിക്കാറുണ്ട്. ഗള്‍ഫ് നാടുകളില്‍ കാലാവസ്ഥാ ശക്തമായ ചൂടിലേക്ക് വഴിമാറി കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications