ഷാര്‍ജ പുസ്തകമേളയില്‍ താരമായി ചേതന്‍ ഭഗത്
എഴുത്താണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നുവെന്നു ഒരു ചോദ്യത്തിന് മറുപടിയായി ചേതന്‍ ഭഗത് പറഞ്ഞു.
ഷാര്‍ജ: ഇന്ത്യയുടെ ജനപ്രിയ എഴുത്തുകാരന് ചേതന്‍ ഭഗത്തിനെ ആരവത്തോടെയാണ് ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവ വേദി സ്വീകരിച്ചത്. തന്റെ പുതിയ പുസ്തകമായ വണ്‍ ഇന്ത്യാ ഗേള്‍ ന്റെ പ്രകാശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

സ്ത്രീ പക്ഷത്തു നിന്ന് കഥ പറയുന്ന വണ്‍ ഇന്ത്യന്‍ ഗേള്‍ തനിക്കു ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയെന്നും, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി സ്ത്രീകളോട് സംസാരിച്ച ശേഷമാണ് രചന ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തുല്യ അവകാശം എന്ന ആശയമാണ് ഫെമിനിസം പങ്കു വെക്കുന്നതെന്നും ഇതുയര്ത്തിപിടിക്കാന് നോവല്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷന് തന്റെ തൊഴില്‍ പരമായ ഉയര്‍ച്ച അഭിമാനമാകുമ്പോള്‍ , സ്ത്രീക്ക് പലപ്പോഴും അതൊരു ബാധ്യത ആകുന്നു. ഇത്തരത്തില്‍ ഉള്ള വിവേചനം ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് പറയാനാണ് പുതിയ പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്.

ഷാര്‍ജ ഫ്രീ സോണ്‍ അതോറിറ്റി കണ്‍സല്‍ട്ടന്റ് മുഹമ്മദ് നൂര്‍ , ഷാര്‍ജ ബുക്ക് അതോറിറ്റി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സലിം ഒമര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസവും, മികച്ച ജോലിയും മനസ്സിനെ തൃപ്തിപ്പെടുത്തിയില്ല .എഴുത്താണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നുവെന്നു ഒരു ചോദ്യത്തിന് മറുപടിയായി ചേതന്‍ ഭഗത് പറഞ്ഞു.

സിനിമയും , നോവലും പറയുന്നത് കഥകള്‍ ആണെന്നും അത് കൊണ്ട് തന്നെ ബോളിവുഡ് ഒരു പ്രത്യേക മേഘലയാണെന്നു കരുതുന്നില്ലെന്നും, തുടര്‍ച്ചയായി നോവലുകള്‍ സിനിമയാകുന്ന പശ്ചാത്തലത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളായിരുന്നു ചോദ്യകര്‍ത്താക്കള്‍ ഏറെയും. സരസമായി മറുപടികള്‍ പറഞ്ഞു സദസ്സിനെ രസിപ്പിച്ചു കയ്യടി നേടിയാണ് ചേതന്‍ ഭഗത് വേദി വിട്ടത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications