ദുബായ്: തൃശൂര്‍ സ്വദേശിയായ പിതാവിന്റെ കാര്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു
ദുബായ്: പിതാവ് ഓടിച്ച കാര്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകള്‍ സമയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഹൂര്‍അല്‍അന്‍സിലെ വില്ലയിലായിരുന്നു അപകടം നടന്നത്. പാര്‍ക്കിങ് ഏരിയയില്‍ നിന്നും കാര്‍ പുറകിലേക്ക് എടുക്കുമ്പോള്‍ കുട്ടിയുടെ ദേഹത്ത് കൂടി കയറുകയായിരുന്നു.

കുട്ടി പാര്‍ക്കിങ് ഏരിയയില്‍ നിലത്ത് വീണു കിടക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ കാലത്തെ ചികിത്സയ്ക്ക് ശേഷം ജനിച്ച കുഞ്ഞാണ് മരിച്ചത്. ആബിദും കുടുംബവും ദുബായില്‍ സ്ഥിരതാമസക്കാരാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതശരീരം നാട്ടില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications