ദുബായ്: ബാല്‍ക്കണിയില്‍ നിന്നും വീണ് 5 വയസ്സുകാരി മരിച്ചു
ദുബായ്: ബാല്‍ക്കണിയില്‍ നിന്നും വീണ് 5 വയസ്സുകാരി മരിച്ചു. അപാര്‍ട്ട്‌മെന്റിന്റെ എട്ടാം നിലയില്‍ നിന്നാണ് കുട്ടി വീണത്.
ബാല്‍ക്കണിയിലെ ജനാലിലൂടെ പുറത്തേക്ക് നോക്കുമ്പോഴാണ് കുട്ടി താഴേക്ക് വീണത്. വീട്ടുജോലിക്കാരിക്കൊപ്പം അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ നിര്‍ത്തിയാണ് മാതാപിതാക്കള്‍ ജോലിയ്ക്ക് പോയത്.

ഇളയകുട്ടി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ ജോലിക്കാരി താഴത്തെ പാര്‍ക്കിങ് ഏരിയയില്‍ കളിക്കാന്‍ കൊണ്ടു പോയി. മൂത്തകുട്ടി അപ്പോഴും ഉറക്കത്തിലായിരുന്നു. പിന്നീട് അപാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. മുറിയെ ജനല്‍ തുറന്നു കിടക്കുന്നത് കണ്ട് താഴേക്ക് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്.
ഈ മാസം ആദ്യവാരത്തിലാണ് ഷാര്‍ജയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി രണ്ട് കുട്ടികളാണ് ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്. ജനലിലൂടെ തന്നെയാണ് താഴേക്ക് വീണത്.












Click it and Unblock the Notifications