ബക്കറ്റ് വെള്ളത്തില്‍ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു!!
ഷാര്‍ജ: കുളിമുറിയിലെ നിറച്ചുവെച്ച ബക്കറ്റ് വെള്ളത്തില്‍ വീണ് പിഞ്ച് കുഞ്ഞ് മരണപ്പെട്ടു. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്. കുഞ്ഞുമായി ബാത്ത്‌റൂമില്‍ കുളിക്കാന്‍ പോയ അമ്മ കുഞ്ഞിനെ ബക്കറ്റിന്നരികത്ത് നിര്‍ത്തി അടുക്കളയില്‍ സ്റ്റൗ ഓഫ് ചെയ്യാന്‍ പോയതായിരുന്നു.
ചില്ലറ ജോലികള്‍ കൂടി തീര്‍ത്ത് തിരിച്ചുവന്നപ്പോഴാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്നത് കണ്ടത്.

ഉടനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാക്കിസ്ഥാന്‍ സ്വദേശികളാണ് കുടുംബം. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications