സൗദി:ഫോട്ടോ എടുക്കാന്‍ കഴുത്തില്‍ കയറിട്ട് മുറുക്കി, അഭിനയം 12 കാരന്റെ ജീവനെടുത്തു
സൗദി: കഴുത്തില്‍ കയറിട്ട് മുറുക്കുന്ന ഫോട്ടോ സുഹൃത്തിന് അയക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 12 കാരന്‍ കൊല്ലപ്പെട്ടു. സൗദിയിലെ ഖാഫ്ജിയിലാണ് അപകടം നടന്നത്.
കയറിന്റെ ഒരറ്റം കഴുത്തിലും മറ്റേ അറ്റം ഫാനിലും കുരുക്കി ഫോട്ടോ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റുകയായിരുന്നു. കയര്‍ കഴുത്തില്‍ മുറുക്കി കുട്ടി പിടയുന്നത് മൊബൈല്‍ ഫോണില്‍ പതിഞ്ഞിട്ടുണ്ട്.

വീട്ടില്‍ ആരും ഇല്ലാത്ത സമയമായതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തിന് അവസാനമായി അയച്ച മെസേജും എടുത്ത ഫോട്ടോയും ഫോണില്‍ നിന്നും പോലീസ് കണ്ടെത്തി. ആത്മഹത്യ ശ്രമമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ ഫോണിലെ മെസേജ് കണ്ടപ്പോഴാണ് ഫോട്ടോ എടുത്ത് അഭിനയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് മനസ്സിലായത്.
സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫി എടുക്കുന്നത് പലയിടത്തും നിരോധിച്ചിട്ടുണ്ട്. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടയില്‍ വെടിയേറ്റ് പത്താന്‍കോട്ടില്‍ വിദ്യാര്‍ത്ഥി മരിച്ചത് ഈ അടുത്താണ്.












Click it and Unblock the Notifications