പത്തു മാസം പ്രായമായ കുഞ്ഞിന്റെ കൈവിരല്‍ പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങി
സൗദി: പത്തു മാസം പ്രായമായ കുഞ്ഞിന്റെ കൈവിരല്‍ പ്രഷര്‍ കുക്കറിനുള്ളില്‍ കുടുങ്ങി. കുക്കറിന്റെ അടപ്പിലെ ദ്വാരത്തിനുള്ളിലാണ് വിരല്‍ കുടുങ്ങി പോയത്.
കുട്ടി കുക്കറുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്.സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈവിരലില്‍ നിന്നും കുക്കറിന്റെ അടപ്പ് മുറിച്ച് എടുക്കുകയായിരുന്നു.

കൈവിരലില്‍ മുറിവ് ഉള്ളതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications