കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനാ രാജ്യാന്തര പ്രദര്‍ശനത്തിന് ദുബായില്‍ തുടക്കമായി

തുണിത്തരങ്ങള്‍,വീട്ടു സാമഗ്രികള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്.

Google Oneindia Malayalam News

ദുബായ്: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ചൈനാ ഉല്‍പന്ന പ്രദര്‍ശനം തുടങ്ങി. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മാജിദ് സൈഫ് അല്‍ ഗുറൈര്‍ ഉദ്ഘാടനം ചെയ്തു. 1500 പ്രദര്‍ശകര്‍ 70000 ഉല്‍പന്നങ്ങള്‍ അണി നിരത്തിയിട്ടുണ്ടെന്ന് സംഘാടകരായ എം ഇ ഓറിയന്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സി ഒ ഒ ബിനു പിള്ള പറഞ്ഞു. പ്രദര്‍ശനം മൂന്നു ദിവസം നീണ്ടു നില്‍ക്കും.

തുണിത്തരങ്ങള്‍,വീട്ടു സാമഗ്രികള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്. ചൈന ഹോം ലൈഫ് എന്ന പേരില്‍ ലോകത്തിലെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശനം നടക്കാറുണ്ട്.

china

കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന പ്രദര്‍ശനം വന്‍ വിജയമായിരുന്നു എന്നും പുതു സംരംഭം ആരംഭിക്കുന്നവര്‍ക്കും സ്വന്തമായ ബ്രാന്റില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രദര്‍ശനം ഏറെ പ്രയോജനപ്പെടുമെന്ന് ബിനു പിള്ള വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങില്‍ ചൈന കോണ്‍സുല്‍ ജനറല്‍ ലി ലിങ്ബിങ്, ഹാങ്‌സ് മുനിസിപ്പല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഗുയോ പിംഗ് തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
China Homelife Exhibition 2016 returns to Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X