ഖത്തറിന് ചൈനയുടെ പ്രത്യേക സമ്മാനം രണ്ട് പാണ്ടകള്‍: ഇതോടെ പുതിയ നേട്ടവും ഖത്തറിന് സ്വന്തം
ദോഹ: ലോകകപ്പിനായി ഖത്തർ ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. ഇപ്പോഴിതാ ചൈനയില്‍ നിന്നും എത്തിച്ച ഭീമന്‍ പാണ്ടകളെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഖത്തർ. ആഡംബര എയർ കണ്ടീഷൻഡ് ക്വാർട്ടേഴ്സിൽ താമസമാക്കിയ പാണ്ടകള്‍ക്ക് സുഹൈല്‍, സൊരായ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.
പാണ്ടകളെ സ്വീകരിക്കുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റേൺ രാജ്യവുമായി ഇതോടെ ഖത്തർ. ദോഹയിൽ നിന്ന് 50 കിലോമീറ്റർ വടക്കുള്ള അൽ ഖോർ പാർക്കിലാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്.

നാല് വയസ്സുള്ള ആണ്‍ പാണ്ടയേയും, 3 വയസ്സുള്ള പെണ്‍ പാണ്ടയേയുമായി എത്തിച്ചിരിക്കുന്നത്. നവംബർ 20 ന് ആരംഭിക്കുന്ന ലോകകപ്പ് പ്രമാണിച്ച് ചൈനീസ് സർക്കാർ ഖത്തറിനുള്ള സമ്മാനമായിട്ടാണ് പാണ്ടകളെ അയച്ചിരിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും ഖത്തറിന്റെ പ്രകൃതി വാതകത്തിന്റെ പ്രധാന ഉപഭോക്താവാണ് ചൈന.

130 കിലോഗ്രാം (286 പൗണ്ട്) ഭാരമുള്ള സുഹൈലും 70 കിലോഗ്രാം (154 പൗണ്ട്) ഭാരമുള്ള സൊരായയും രണ്ട് സൂക്ഷിപ്പുകാരോടൊപ്പമാണ് ചൈനയില്‍ നിന്നും ദോഹയിലേക്ക് എത്തിയിരിക്കുന്നത്. 21 ദിവസത്തേക്ക് രണ്ട് പേരേയും പ്രത്യേക നിരീക്ഷണത്തില്‍ സൂക്ഷിക്കുമെന്നാണ് അൽ ഖോറിന്റെ സുവോളജിക്കൽ ഡയറക്ടർ ടിം ബൗട്ട്‌സ് വ്യക്തമാക്കിയത്.

ഏതാനും ആഴ്ചകൾക്കുള്ളിൽ, അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ, പാണ്ടകളെ കാണാന്‍ സന്ദർശകരെ അനുവദിക്കും. പുതിയ പാണ്ട ഹൌസ് ലോകോത്തരവും ഗംഭീരവും സൗകര്യപ്രദവുമാണെന്നുമാണ് ഖത്തറിലെ ചൈനയുടെ അംബാസഡർ ഷൗ ജിയാൻ വ്യക്തമാക്കിയത്. ''ഈ രണ്ട് മനോഹരമായ പാണ്ടകളും ഉടൻ തന്നെ ഖത്തറി ജനതയ്‌ക്കിടയിലും മിഡിൽ ഈസ്റ്റിലെ സൂപ്പർ താരങ്ങളുടേയും സ്‌നേഹത്തിന്റെ കേന്ദ്രമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
മുട്ടുകളിലേയും കക്ഷത്തിലേയും ഇരുണ്ട നിറം മാറുന്നില്ലേ: ഇതാ അടുക്കളയില്‍ തന്നെ പരിഹാര മാർഗ്ഗങ്ങളുണ്ട്

അറബി ഭാഷയില്‍ നക്ഷത്രങ്ങളുടെ പേരാണ് സുഹൈലും, സോരായയും. ഗൾഫ് മേഖലയിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നാണ് സുഹൈൽ, അതേസമയം പ്ലീയാഡ്സ് നക്ഷത്രസമൂഹത്തിന്റെ അറബി നാമമാണ് സോരായ. ചൈനയ്ക്കും തായ്‌വാനിനും പുറത്ത് പാണ്ടകളെ നൽകുന്ന 20-ാമത്തെ രാജ്യമാണ് ഖത്തർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നീക്കമെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications