ദുബായ്: ഭിക്ഷാടന മോഹം; 16 കാരന്‍ ദുബായിലേക്കുള്ള വിമാനത്തിലെ കാര്‍ഗോയ്ക്കുള്ളില്‍
ദുബായ്: വിമാനത്തിലെ കാര്‍ഗോയ്ക്കുള്ളില്‍ ഒളിച്ച നിലയില്‍ കൗമാരക്കാരനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മെയ് 27ന് ചൈനയിലെ ഷാങ്ഹായില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് യാത്രാവിമാനത്തിലാണ് സംഭവം. സംഭവം നടന്നതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായിലെ ഭിക്ഷക്കാര്‍ പ്രതിവര്‍ഷം ആയിരത്തോളം യുവാന്‍ സമ്പാദിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് 16കാരന്‍ അത്യന്തം അകപടകരമായ യാത്രക്ക് തയ്യാറായതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ് 27ന് ഷാങ്ഹായില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഇകെ303 എമിറേറ്റ്‌സ് വിമാനത്തിനുള്ളില്‍ ഇത്തരത്തിലൊരു കാര്‍ഗോ ബോക്‌സ് കണ്ടിരുന്നതായി വിമാനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. കേസന്വേഷണത്തില്‍ ദുബായ് പൊലീസുമായി സഹകരിക്കുമെന്ന് എമിറേറ്റ്‌സ് വക്താവ് വ്യക്തമാക്കി.

16കാരന്റെ പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ എമിറേറ്റ്‌സ് തയ്യാറായില്ലെങ്കിലും കാര്‍ഗോ ബോക്‌സിനുള്ളില്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചത് ചൈനീസ് പൗരന്‍ സൂ ആണ് പിന്നീട് കണ്ടെത്തി. ചൈനയിലെ സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഷാങ്ഹായി വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ചാണ് സൂ കാര്‍ഗോ ബോക്‌സിനുള്ളില്‍ കയറിയതെന്നും ഏജന്‍സി പറയുന്നു. സ്യൂവിന് വേണ്ടി അഭിഭാഷകന്‍ നിയമിച്ച പരിഭാഷകനോടാണ് ഇക്കാര്യം സൂ വെളിപ്പെടുത്തിയത്. ഒമ്പത് മണിക്കൂര്‍ യാത്ര ചെയ്താണ് സൂ ദുബായിലെത്തിയ സൂ ഈ സമയത്തിനുള്ളില്‍ ഒന്നും കഴിച്ചില്ലെന്നും പരിഭാഷകന്‍ വഴി അറിയിച്ചു.












Click it and Unblock the Notifications