ചിരന്തന സാംസ്‌കാരിക വേദി 15ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും
ദുബായ്: കലാകായിക ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ചിരന്തന സാംസ്‌കാരിക വേദി വൈവിധ്യമാര്‍ന്ന പരിപാടികളോടെ 15ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍,ചര്‍ച്ചകള്‍ കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വിപുലമായ രീതിയിലാണ് വാര്‍ഷിക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി പുതിയ പുസ്തക പ്രകാശനവും ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരെയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലായി നിരവധി സാമൂഹികജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്ത്വം നല്‍കിയ സംഘടനയാണ് ചിരന്തന.

അടുത്ത കാലത്ത് നിരവധി പുസ്തകങ്ങളും അറിവിന്റെ ലോകത്തേക്ക് ചിരന്തന സംഭാവന നല്‍കിയിട്ടുണ്ട്. വരും കാലങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. പുന്നക്കന്‍ ബീരാന്‍ ഹാജി, രവി മുലിയാര്‍, എം.പി അലോഷ്യസ്, സി.പി മുസ്തഫ, എന്‍.പി സക്കരിയ്യ, ബി.എ നാസര്‍, എ.ജനാര്‍ദ്ദനന്‍, ജിജോ ജേക്കബ്, ഡോ.വി.എ ലത്തീഫ്, സുബാഷ് അലവില്‍, എസ്.കെ.വി ശംസുദ്ദീന്‍, കെ.വി സിദ്ദീഖ്, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചിരന്തന ജന.സെക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറര്‍ സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications