ചിരന്തന എക്‌സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യും
ദുബായ്: യു.എ.ഇ ല്‍ പ്രവര്‍ത്തിക്കുന്ന ചിരന്തന സാംസ്‌കാരിക വേദിയുടെ 15 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ തന്റെതായ മുഖമുദ്ര തെളിയിച്ച പ്രഗത്ഭ വ്യക്തികള്‍ക്കുള്ള ചിരന്തന എക്‌സലന്‍സ് അവാര്‍ഡുകള്‍ ശനി (25072015) ന് വൈകീട്ട് 5 മണിക്ക് കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യുമെന്ന് സംഘടനാ പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു.
ദുബായ് കറാമയിലെ എസ്.എസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യ, ബിസിനസ്സ് മേഖലകളിലുള്ളവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

യുഎ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി, മാധ്യമ പ്രവര്‍ത്തകരായ പി.പി ശശീന്ദ്രന്‍, വെട്ടൂര്‍ ജി ശ്രീധരന്‍, രമേശ് പയ്യന്നൂര്‍, സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തകരായ ജോര്‍ജ് നേരെപറമ്പില്‍, ബഷീര്‍ പടിയത്ത്, സി.കെ മജീദ്, യഹിയ തളങ്കര, ഇബ്രാഹീം എളേറ്റില്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്, നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ എന്നവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.












Click it and Unblock the Notifications