കലാഭവന്‍ മണിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് നികത്താനാവാത്തത്; ചിരന്തന
ദുബായ്: മനുഷ്യസ്‌നേഹിയും മികച്ച കലാകാരനുമായ കലാഭവന്‍ മണിയുടെ അകാല ചരമം മലയാള കരയ്ക്ക് നികത്താനാവാത്ത തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ചിരന്തന സാംസ്‌കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സിക്രട്ടറി ഫിറോസ് തമന്നതലശ്ശേരി എന്നിവര്‍ പറഞ്ഞു.

അതുല്യമായ അഭിനയപ്രതിഭയും, ജീവിതത്തിലെ വളരെ താഴ്ന്ന അവസ്ഥയില്‍ നിന്നും സ്വന്തം കഴിവ് കൊണ്ടും മാത്രം സ്ഥാനം നേടിയ അതുല്യപ്രതിഭയും 'നാടന്‍ പാട്ടിനെ ജനകീയമാക്കിയ മഹാനായ കലാകാരനു കണ്ണുനീരാല്‍ കുതിര്‍ന്ന സ്‌നേഹാ സജ്ജലികള്‍ അര്‍പ്പിക്കുന്നതായി ചിരന്തന ഭാരവാഹികള്‍ അനുശോചനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications