ചിരന്തനയുടെ 22 മത് പുസ്തകം ഏഴില്‍ മലയും പയ്യന്നൂര്‍ പാട്ടും പ്രകാശനം മാര്‍ച്ചില്‍
ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 22 മത് പുസ്തകം' മാധ്യമ പ്രവര്‍ത്തകന്‍ രമേശ് പയ്യന്നൂരിന്റെ പിതാവ് ടി.കെ.കെ പൊതുവാള്‍ രചിച്ച ഏഴില്‍ മലയും പയ്യന്നൂര്‍ പാട്ടും മാര്‍ച്ച് ആദ്യവാരം ദുബായില്‍ വെച്ച് പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഏഴില്‍ മലയെയും അതിനോടു ചേര്‍ന്നു കിടക്കുന്ന പയ്യന്നൂരിനെയും കുറിച്ചുളള കൗതുകകരവും അപൂര്‍വ്വവുമായ ചരിത്ര ഗവേഷണ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകമെന്ന് ചിരന്തന പ്രസിഡണ്ട് പറഞ്ഞു.

ഒ എന്‍ വി കക്കട്ടില്‍ അനുസ്മരണം നടത്തി
ദുബായ് പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ എന്‍ വിയേയും മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അക്ബര്‍ കക്കട്ടിലിനേയും കറാമ ഡീസി ബുക്‌സില്‍ അനുസ്മരിക്കുകയും, ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. സലീം അയ്യനേത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ഉണ്ണി കുലുക്കല്ലൂര്‍ സ്വാഗതവും പ്രശസ്ത തിരക്കഥാകൃത്ത് ജോഷിമംഗലത്ത്, ഹണി ഭാസ്‌കര്‍ , സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, ഇ ,കെ ദിനേശന്‍, റഫീക്ക് മേമുണ്ട, മനോജ് കളരിക്കല്‍, ജയറാം സാമി, മോഹന്‍ കുമാര്‍ ,ഇജ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജേക്കബ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications