പ്രവാസ കഥകള്‍ പ്രകാശനം ചെയ്യും
ദുബായ് : ചിരന്തന സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന 21 ാമത് പുസ്തകം പ്രവാസ കഥകള്‍ ഈ മാസം(നവംബര്‍) 21ന് വൈകിട്ട് 7.30ന് ദുബായ് കരാമയിലെ എസ്എന്‍ജി ഹാളില്‍(പുയ്യാപ്ല റസ്റ്ററന്റിന് പിറകുവശം) നടക്കുന്ന പരിപാടിയില്‍ പ്രകാശനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ സലീം അഹമ്മദ്(പത്തേമാരി) പ്രകാശനം നിര്‍വഹിക്കും. യുഎഇയിലെ 25 കഥാകൃത്തുക്കളുടെ കഥകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവരങ്ങള്‍ക്ക്: 050 674 6998.

മൈ ഡോക്ട്ടര്‍ ആക്‌സസ് ഫ്‌ലുവാക്‌സിന്‍ ക്യാമ്പ്
ദുബായ് : കെ.എം.സി.സി മൈ ഡോക്ട്ടര്‍ ആക്‌സസ് ക്ലിനിക്കുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമായി ബര്‍ ദുബായ് അല്‍ ഗുബൈബ ബസ് സ്റ്റാന്റിനടുത്തുള്ള ആക്‌സസ് ക്ലിനിക്കില്‍ കുട്ടികള്‍ക്കായുള്ള സൗജന്യ ഫ്‌ലുവാക്‌സിന്‍ ലഭ്യമായിരിക്കും. നവംബര്‍ 28 നകം ലഭ്യമാകുന്ന സൗജന്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 04 3527300, 0506983151 നമ്പറിലോ ബന്ധപ്പെടണമെന്ന് മൈ ഡോക്ട്ടര്‍ ചെയര്‍മാന്‍ ആര്‍. ഷുക്കൂര്‍, ജനറല്‍ കണ്‍വീനര്‍ സി.എച്. നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications