ചിരന്തന പുറത്തിറക്കിയ പുസ്തകങ്ങളുടെ കോപ്പി കൈമാറി
ദുബായ്: ചിരന്തന സാംസ്‌കാരിക വേദി പുറത്തിറക്കിയ പുസ്തകങ്ങളുടെ കോപ്പി വൈസ് കൗണ്‍സില്‍ ജനറല്‍ കെ.മുരളീധരന്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിക്ക് കൈമാറി. ചടങ്ങില്‍ അഡ്വ.വി.കെ.ബല്‍റാം എം.എല്‍.എ.സന്നിഹിതനായിരുന്നു. 23 ഓളം പുസ്തകങ്ങളാണ് ചിരന്തന ഇതുവരെ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് പുസ്തകങ്ങള്‍ കൂടി ഓഗസ്റ്റ് പകുതിയോടെ പുറത്തിറങ്ങുമെന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി യോഗം വെള്ളിയാഴ്ച....
ദുബായ്: മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും വിപുലമായ യോഗം വെളളിയാഴ്ച 7 മണിക്ക് ദുബായ് ദേരയിലുള്ള സഹയില്‍ മൂസ്സ റെസ്റ്റാറന്റ് ഹാളില്‍ വെച്ച് ചേരുമെന്ന് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])












Click it and Unblock the Notifications