യു.എ.ഇ എക്‌സ്‌ചേഞ്ച്-ചിരന്തന മാധ്യമ അവാര്‍ഡുകള്‍ സമര്‍പ്പിച്ചു.
ദുബായ്: പതിനാലാമത് യു.എ.ഇ എക്‌സ്‌ചേഞ്ച്ചിരന്തന മാധ്യമ അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമം കലാസാംസ്‌കാരിക വിഭാഗം തലവന്‍ സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൂമുഖത്ത് നടക്കുന്ന ഓരോ ചലനങ്ങളും മനുഷ്യരിലേക്ക് എത്തിക്കുന്ന മാധ്യമങ്ങള്‍ നന്മയുടെ സന്ദേശ വാഹകരാവണമെന്ന് സ്വാമി നിര്‍മോഹാത്മ പറഞ്ഞു.
ആധുനിക യുഗത്തില്‍ നന്മയു തിന്മയും വേര്‍തിരിക്കാനാവാത്ത വിധം മാധ്യമങ്ങള്‍ വളര്‍ന്നിരിക്കുന്നു. വിരല്‍ തുമ്പില്‍ അറിവിന്റെ വിസ്‌ഫോടനം നടന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ നെല്ലും പതിരും വേര്‍തിരിക്കാനുള്ള സര്‍ഗശേഷി പുതിയ തലമുറ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.
സന്ധ്യാസമയങ്ങളില്‍ വീടുകളിലേക്ക് അതിഥികളും രക്ഷിതാക്കളും വരരുതെന്ന് സ്ത്രീകളും കുട്ടികളും പ്രാര്‍ത്ഥിക്കുന്ന ദുരവസ്ഥയിലാണ് നമ്മളുള്ളത്. ദൃശ്യമാധ്യമങ്ങള്‍ അത്രത്തോളം പിടിമുറുക്കിയിരിക്കുന്നു. ചിന്തകള്‍ക്കധിഷ്ഠിതമായ കാഴ്ചകളെ മാത്രം ഉള്‍കൊള്ളാനുള്ള വൈഭവം വളര്‍ത്തിയെടുക്കണമെന്നും സ്വാമിജി ഉണര്‍ത്തി. അവാര്‍ഡിന് അര്‍ഹരായ എന്‍.എ.എം ജാഫര്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), എം.ഫിറോസ്ഖാന്‍ (ഗള്‍ഫ് മാധ്യമം), നാസര്‍ ബേപ്പൂര്‍ (അമൃത ടിവി), ടി.ജമാലുദ്ദീന്‍ (കൈരളി ടിവി), ബൈജുഭാസ്‌കര്‍ (ഏഷ്യാനെറ്റ് റേഡിയോ) എന്നിവര്‍ക്ക് യു.എ.ഇ എക്‌സ്‌ചേഞ്ച് സി.എം.ഒ; ഗോപകുമാര്‍ ഭാര്‍ഗവന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജിയോ ഗ്രൂപ്പ് ഡയറക്ടര്‍ ജിയോണ്‍ ജോണ്‍ സ്വര്‍ണപ്പതക്കങ്ങള്‍ നല്‍കി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കെ.കെ മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി, പി.പി ശശീന്ദ്രന്‍, എന്‍.എം അബൂബക്കര്‍, ലിയോ രാധാകൃഷ്ണന്‍, വി.എം സതീഷ്, അമ്മാര്‍ കീഴുപറമ്പ്, നാസര്‍ ഊരകം, തന്‍വീര്‍, ഫിറോസ് തമന്ന പ്രസംഗിച്ചു.
ടി.പി മഹ്മൂദ് ഹാജി, ടി.പി സുധീഷ്, നാരായണന്‍ വിളയങ്കോട്, ഷാജിഖാന്‍, രാമചന്ദ്രന്‍ പേ












Click it and Unblock the Notifications