മാറ്റത്തിന്റെ വഴിയില്‍ സൗദി മുന്നോട്ടു തന്നെ; സിനിമാ തിയറ്ററുകള്‍ തുറക്കും
റിയാദ്: സ്ത്രീകള്‍ക്ക് പൊതുചടങ്ങുകളില്‍ പുരുഷന്മാര്ക്കൊപ്പം പങ്കെടുക്കാനും വാഹനമോടിക്കാനും അനുവാദം നല്‍കിയതിനു പിന്നാലെ, പുതിയ പരിഷ്ക്കാരവുമായി സൗദി ഭരണകൂടം. രാജ്യത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള നടപടികളുമായാണ് സൗദി മുന്നോട്ടുപോവുന്നത്. സൗദി ജനറല്‍ എന്റര്ടെയ്ന്മെന്റ് അതോറിറ്റി ചെയര്മാന് അഹ്മദ് അല്‍ കാത്തിബിനെ ഉദ്ധരിച്ച് സൗദി ഭരണകൂടത്തിനു കീഴിലുള്ള അല്‍ അറബിയ ന്യൂസ് ചാനലാണ് വാര്‍ത്ത് പുറത്തുവിട്ടത്. 1970കളില്‍ സൗദിയില്‍ സിനിമാ തിയറ്റകളുണ്ടായിരുന്നുവെങ്കിലും യാഥാസ്ഥിതിക വാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ സകല മേഖലകളിലും വന്‍ പൊളിച്ചെഴുത്ത് ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030നെ അടിസ്ഥാനമാക്കി പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികാരികള്‍. കിരീടാവകാശിയും സല്മാന് രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം കിരീടാവകാശി നടത്തിയിരുന്നു. മാറ്റങ്ങള്‍ക്കെതിരേ പുറംതിരിഞ്ഞു നില്ക്കുന്ന രാജ്യത്തെ യാഥാസ്ഥിതിക വാദികള്‍ക്ക് കാര്യങ്ങള്‍ പതുക്കെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി ജനറല്‍ എന്റര്ടെയ്ന്മെന്റ് അതോറിറ്റി ചെയര്മാന് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും 30 വയസ്സില്‍ താഴെയുള്ളവരാണ്. അവരാവട്ടെ മാറ്റത്തിനായി കൊതിക്കുന്നവരുമാണ്.

സിനിമാശാലകള്‍ തുറക്കാനുള്ള തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൂടി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ന്യുയോര്‍ക്ക്, ലണ്ടന്‍, ദുബയ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയി സിനിമയും മറ്റ് ഷോകളും കാണുന്നതിനും വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി സൗദികള്‍ വര്‍ഷത്തില്‍ ചെലവാക്കുന്ന 200 കോടി ഡോളറിന്റെ കാല്‍ഭാഗമെങ്കിലും സൗദിയില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം രാജ്യത്ത് നടക്കുന്ന പരിഷ്ക്കരണ ശ്രമങ്ങള്‍ക്ക് വേഗം കുറയുമെന്ന് ചെയര്മാന് ചൂണ്ടിക്കാട്ടി. കാരണം മാറ്റം ജനങ്ങള്‍ പതുക്കെ അംഗീകരിച്ചുവരുന്നതേയുള്ളൂ. രാജ്യത്ത് കുറച്ച് യാഥാസ്ഥിതികരും കുറച്ച് പരിഷ്ക്കരണ വാദികളുമുണ്ട്. എന്നാല്‍ രാജ്യത്തെ 80 ശതമാനത്തിലേറെ വരുന്ന സമൂഹം യാത്ര ചെയ്യാനും വിനോദങ്ങള്‍ ആസ്വദിക്കുവാനും സിനിമ കാണാനുമൊക്കെ താല്പര്യമുള്ളവരാണ്. അവരെ മുന്നില്‍ക്കണ്ടാണ് രാജ്യം നിയമങ്ങളുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലാത്ത പാരമ്പര്യവാദികള്‍ക്ക് വീട്ടിലിരിക്കാമല്ലോ എന്നും അഹ്മദ് അല്‍ കാത്തിബ് പറയുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications