ക്ലീന്‍ അപ്പ് ഷാര്‍ജ മൂന്നാം എഡിഷന് ശനിയാഴ്ച്ച തുടക്കം
ഷാര്‍ജ: ക്ലീന്‍ അപ്പ് ഷാര്‍ജ മൂന്നാം എഡിഷന്‍ ക്യാംമ്പയിന് ശനിയാഴ്ച്ച തുടക്കമാകും. ഷാര്‍ജ ഗവണ്‍മെന്റിന്റെ പരിസ്ഥിതി സംഘടനയായ ബീഅ യുടെ സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ ക്യാംമ്പയിന്‍. ഷാര്‍ജ അവര്‍ ഓണ്‍ ബോയ്സ് ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുത്ത് നടത്തിവരുന്ന ക്ലീന്‍ അപ്പ് ഷാര്‍ജ ക്യാംമ്പയിന്‍ ഈ വര്‍ഷം രണ്ടായിരത്തോളം ആളുകളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ്.
നാലാഴ്ച്ച നീണ്ടു നില്‍ക്കുന്ന ക്യാംമ്പയിന് ഷാര്‍ജ അല്‍മജാസ് പാര്‍ക്കില്‍ നടക്കുന്ന റീസൈക്ലത്തോണു കൂടിയാണ് തുടക്കം. ക്യാംമ്പയിനുമായി ബന്ധപ്പെട്ട് ഇത്തവണ എകോലജി ഓഫ് യുഎഇ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

അഭിനവ് സിന്‍ഗ്ല, ആദിത്യ റോയ്, ഹര്‍ഷിത് ബെലാഗൂര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ക്വാംമ്പയിന് നേതൃത്വം കൊടുക്കുന്നത്. പരിപാടിയുമായി സഹകരിക്കാന്‍താല്‍പ്പര്യമുള്ളവര്‍ ക്ലീന്‍ അപ്പ് ഷാര്‍ജ എന്ന ഫെയ്സ് ബുക്ക് പേജുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505566727 നമ്പറില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications