അഡ്‌നോക് ഏറ്റടുത്ത മുഴുവന്‍ ഇനോക് പെട്രോള്‍ സ്‌റ്റേഷനുകളും പ്രവര്‍ത്തിപ്പിക്കും
ഷാര്‍ജ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഷാര്‍ജയിലെ ഇനോക് പെട്രോള്‍ സ്‌റ്റോഷനുകളില്‍ അഡ്‌നോക് ഏറ്റെടുത്തവ പുനര്‍ നിര്‍മ്മാണ ജോലി പൂര്‍ത്തിയാക്കി വര്‍ഷാരംഭത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. അഡ്‌നോക് സി.ഇ.ഒ അല്‍ സിയൂഹ് അല്‍ ബാദിയാണ് ഇക്കാര്യം അറിയിച്ചത്. തുടക്കത്തില്‍ 25 സ്‌റ്റേഷനുകള്‍ ഏറ്റെടുത്ത് നടത്താനാണ് ഇരു കമ്പനികളും തമ്മില്‍ ധാരണയായിരിക്കുന്നത്.
ഇനോകിനു പുറമെ ഏതാനും ഇമറാത്ത് സ്റ്റേഷനുകളും അഡ്‌നോക് ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം മുടങ്ങിയത് കാരണം നിലവിലുള്ള സ്‌റ്റേഷന്റെ മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ചില സ്ഥലങ്ങളില്‍ വലിയ ഗതാഗത കുരുക്കിനും ഇതു കാരണമായി.

പണി പൂര്‍ത്തിയാകുന്ന സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ ഷാര്‍ജയില്‍ പെട്രോളിന് ക്യൂ നില്‍ക്കുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകും. ഇത്തരത്തില്‍ റമദാനില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇത്തിഹാദ് റോഡിലെ അല്‍ ദാര്‍ സര്‍വീസ് സ്‌റ്റേഷന്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ ആശ്വാസമായി.
അല്‍ സിയൂഹ്, അല്‍ ബാദി, കോര്‍ണിഷ് എന്നിവിടങ്ങളില്‍ പണി പൂര്‍ത്തിയാവുന്ന സ്റ്റേഷനുകള്‍ താമസിയാതെ ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഷാര്‍ജയില്‍ നിലവിലുള്ള 31 അഡ്‌നോക് സര്‍വീസ് സ്‌റ്റേഷനുകള്‍ക്കു പുറമെ ഇമാറാത്തില്‍ നിന്ന് ഏറ്റെടുത്ത 29 സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ അഡ്‌നോക്കിന്റെ കീഴിലെ സ്റ്റേഷനുകളുടെ എണ്ണം ആകെ 386 ആയി ഉയരും.

ഓരോ സ്‌റ്റേഷന്റയും നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുന്നത് ആരോഗ്യം, പരിസ്ഥിതി, സുരക്ഷാ, ഐടി പരിശോധനകള്‍ക്കു അനുസൃതമായാണ്. അബുദാബി ഗവണ്‍മെന്റിന്റെ കീഴില്‍ 1973 ലാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിച്ചത്. ആകെയുള്ള 12,800 ജിവനക്കാരില്‍ ഭുരിപക്ഷവും വിദേശികളാണ്. ഇതില്‍ തന്നെ ഭുരിഭാഗവും ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികളാണ്.












Click it and Unblock the Notifications