യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യിച്ചത് കൃത്രിമമായി- അഥവാ ക്ലൗഡ് സീഡീംഗ് വഴി
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാന കേന്ദ്രം അറിയിച്ചു. കൃത്രിമമായി പഴപെയ്യിക്കുന്നതിനായി ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 16 തവണയാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.
യുഎഇയുടെ മേഘാവൃതമായ പര്‍വത പ്രദേശങ്ങള്‍ക്കു മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം റഡാറിന്റെ സഹായത്തോടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൗഡ് സീഡിംഗ് ദൗത്യത്തിനായി അവിടേക്ക് യാത്രകള്‍ നടത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് ഇത് സാധിച്ചത്.

യുഎഇയിലാകമാനം മഴയുടെ ലഭ്യതയില്‍ 20 ശതമാനം വര്‍ധനവാണ് ക്ലൗഡ് സീഡിംഗിലൂടെ രേഖപ്പെടുത്തപ്പെട്ടത്. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ 100മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഫുജൈറ പോര്‍ട്ട് (137 മില്ലീമീറ്റര്‍), ദദ്ന (126.2), ഫുവാഹ് (125.6), ഫുജൈറ എയര്‍പോര്‍ട്ട് (107.6), ഖോര്‍ ഫക്കാന് (101.6) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിംഗ് എന്നു പറയുന്നത്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. ക്ലൗഡ് സീഡിംഗ് താഴെ നിന്നോ, വിമാനത്തില്‍ കൊച്ചു റോക്കറ്റ് ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവയാണ് ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. ഇത്തരത്തില്‍ പൂജ്യം ഡിഗ്രിയേക്കാള്‍ താഴെ തണുപ്പിച്ച വസ്തുക്കള്‍ മേഘത്തിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് കേരളത്തില്‍ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications