സിഎം സെന്റര്‍ ഗ്ലോബ് സ്‌കൂളിന് തുടക്കം കുറിച്ചു
ദുബായ്: മടവൂര്‍ സി എം സെന്ററിന്റെ 26ാമത്തെ സ്ഥാപനമായ ഗ്ലോബ് സ്‌കൂളിന് തുടക്കം കുറിച്ചതായി ജനറല്‍ സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മതഭൗതികകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ 25 വര്‍ഷം പിന്നിട്ട മടവൂര്‍ സി എം സെന്റര്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണെന്നും, അനാഥകളും അഗതികളുമായ ഒട്ടേറെ പ്രതിഭകളെ സമൂഹത്തിന് സമര്‍പ്പിച്ച് കര്‍ണാടകയിലടക്കം നാടിന്റെ പല ഭാഗങ്ങളിലും അനിവാര്യമായ സ്ഥാപനങ്ങള്‍ സി എം സെന്റര്‍ നടത്തിവരുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 38ാമത്തെ റാങ്ക് ഈ വര്‍ഷം സി എം സെന്റര്‍ വിദ്യാര്‍ഥി കരസ്ഥമാക്കി. സ്ഥാപനത്തിന്റെ സില്‍വര്‍ ജൂബിലി സമാപനവും സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും ജുലൈ 19, 20, 21 തിയ്യതികളില്‍ വിപുലമായി നടക്കുകയാണ്. ഉദ്ഘാടന സമ്മേളനം, സിയാറത്ത്, കണ്‍വന്‍ഷനുകള്‍, സൗഹൃദ് സമ്മേളനം, ദഅ്‌വാ പ്രോഗ്രാം, ഹൈസ്‌കൂള്‍ ബില്‍ഡിംഗ് ഉദ്ഘാടനം, പ്രഫഷനലിസ്റ്റ് സംഗമം, അനുമോദന സംഗമം, സമാപന ആത്മീയ പ്രാര്‍ഥനാ സമ്മേളനം തുടങ്ങി നിരവധി പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കും.

സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ബാഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, തദ്ദേശ സ്വയം ഭരണ ഹജ്ജ്‌വഖഫ് മന്ത്രി കെ ടി ജലീല്‍, പി ടി എ റഹീം എം എല്‍ എ, കാരാട്ട് റസാഖ് എം എല്‍ എ തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദീഖ് മുസ്‌ലിയാര്‍, സുല്‍ഫിക്കര്‍ സഖാഫി, മുസ്തഫ ചേലാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications