കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുട്ടും പഴങ്കഞ്ഞിയുമായി കൊക്കോറിവയില്‍ ഭക്ഷ്യമേള

Google Oneindia Malayalam News

ദുബായ്: സ്ത്രീ കൂട്ടായ്മയില്‍ പിറവിയെടുത്ത ദുബായിലെ കൊക്കോറിവ റെസ്‌റ്റോറന്റ് തങ്ങളുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. നവംബര്‍ 18 മുതല്‍ ജനുവരി 31 വരെ നീളുന്ന മേളയില്‍ പഴങ്കഞ്ഞിയും പുട്ടും സ്‌പെഷല്‍ മലബാര്‍ ബിരിയാണിയും തീന്‍ മേശയില്‍ ചൂടോടെ വിളമ്പൂം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രുചികരമായ നാടന്‍ വിഭവങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചുവെന്നും താമസിയാതെ യുഎഇ യിലെ വിവിധ എമിറേറ്റുകളിലും കൊക്കോറിവ ബ്രാഞ്ചുകള്‍ ആരംഭിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും ബന്ധപ്പെട്ടവര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

foodfest

ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അവരുടെ ബില്ല് തുകയ്ക്കനുസരിച്ചുള്ള സമ്മാനങ്ങളും ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. യുഎഇ ക്ക് പുറമെ സൗദി അറേബ്യയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍

കൂട്ടായ്മകള്‍ ശാഖകള്‍ ആരംഭിക്കുന്നതിനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സ്ത്രീകളുടെ കൂട്ടായ്മയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാരുമായി സഹകരിച്ച് കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു. ഡോ.ബിഞ്ചൂസ് ബേബി, ഷക്കീല സൈനുദ്ദീന്‍, ഫരീദ, സക്കീന, റംഷി, മുംതാസ്, ഷഹീറ ബീഗം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Cocoriva restaurant Dubai celebrated first annual day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X