Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഷമാല്‍ കാറ്റ് ആഞ്ഞടിക്കുന്നു

ദുബായ്: രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വടക്കു പടിഞ്ഞാറന്‍ കാറ്റായ ഷമാല്‍ ചൊവ്വാഴ്ചയും തുടരുമെന്ന് ദേശീയ കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് കേന്ദ്രം മുന്നറയിപ്പ് നല്‍കി.

കടലിലും തീരപ്രദേശങ്ങളിലും ശക്തമായ ഷമാല്‍ കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാലവസ്ഥ സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

Cold Shamal winds

കാറ്റിന്റെ ശക്തി തുടരുന്നതിനാല്‍ പൊടിക്കാറ്റ് അനുഭവപ്പെടാനും ദൂരക്കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിരാവിലെയും രാത്രിയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ആകാശം മേഘാവൃതമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

കാറ്റിന്റെ സാന്നിധ്യം കൊണ്ടാണ് രാജ്യത്ത് ശക്തമായ തണുപ്പനുഭവപ്പെടുന്നത്. കാറ്റ് നീങ്ങുന്നതോടെ അതില്‍ ശമനമുണ്ടാകുമെന്ന് ഷാര്‍ജ വിമാനത്താവള കാലവസ്ഥ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു.

ദുബായില്‍ കുറഞ്ഞ ചൂട് 22 ഡിഗ്രി സെല്‍ഷ്യസാണ്. അതേ സമയം ഉള്‍പ്രദേശമായ ഷാര്‍ജയിലും റാസല്‍ഖൈമയിലും കുറഞ്ഞ ചൂട് 18 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+