കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമോണ്‍ കേരള ഷാര്‍ജയില്‍ അരങ്ങേറും; ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വ്യാപാര വിപണന മേളയില്‍ ആയിരങ്ങള്‍ പങ്കെടുക്കും

Google Oneindia Malayalam News

ഷാര്‍ജ: യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വാണിജ്യ സാംസ്‌കാരിക മേള 'കമോണ്‍ കേരള' 25,26,27 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും.

കേരളത്തിന് അറബ് സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രത്യേകമായ സ്ഥാനമുണ്ടെന്നും കമോണ്‍ കേരളയിലൂടെ ഇന്‍ഡ്യ യു.എ.ഇ ബന്ധത്തിന്റെ പുത്തനധ്യായങ്ങള്‍ രചിക്കുമെന്നും ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സി.ഇ.ഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ ഷാര്‍ജ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വാര്‍ത്തകള്‍ കൈമാറുന്നതിനൊപ്പം സംസ്‌കാരങ്ങളുടെ ഗുണകരമായ പങ്കുവെപ്പ് മാധ്യമങ്ങളുടെ ദൗത്യമാണെന്ന ബോധ്യമാണ് കമോണ്‍ കേരള എന്ന ആശയത്തിനു പിന്നിലെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. കേരളത്തിലെ മികച്ച സംരംഭങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത നേടിക്കൊടുക്കാനുതകുന്ന വേദി ഒരുക്കുക എന്നത് കാലഘട്ടം ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ്. ഈ ദൗത്യത്തെ ആശിര്‍വദിച്ച ശൈഖ് ഡോ. സുല്‍ത്താനോട് കേരളം കടപ്പെട്ടിരിക്കുന്നു.

ഗുണമേന്‍മക്കും സാംസ്‌കാരിക സമന്വയത്തിനും എന്നും മുന്നില്‍ നിന്ന ഷാര്‍ജയിലാണ് കേരളത്തിന്റെ ഉല്‍പന്നങ്ങളും സേവനങ്ങളും ഇത്ര വിപുലമായ രീതിയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മൈത്ര ഹോസ്പിറ്റല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ ഇ കൊട്ടിക്കൊളന്‍ ചൂണ്ടിക്കാട്ടി. ആഗോള ഖ്യാതി നേടിയ വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മുതല്‍ കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ നിന്ന് ഉദയമെടുത്ത സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍വരെ അണി നിരക്കുന്ന വിപുലമായ ഉല്‍പന്ന പ്രദര്‍ശനമേള, ഇന്‍ഡോ അറബ് വിമണ്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ്, വ്യവസായ ചര്‍ച്ചകള്‍, ഉടമ്പടികള്‍, സാംസ്‌കാരിക സന്ധ്യകള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ത്രിദിന മേളയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തെ സ്വന്തം ജനതയായി കണ്ട് സ്‌നേഹിച്ച, പരസ്പര സഹകരണവും ലോകത്തെ പുരോഗതിയും വിഭാവനം ചെയ്ത യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ഓര്‍മ വര്‍ഷത്തിലാണ് കമോണ്‍ കേരളക്ക് തുടക്കമിടുന്നത്.

nri

പ്രവാസികള്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന നന്‍മയും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ തനതു കാഴ്ചകള്‍ പുനസൃഷ്ടിച്ചാണ്. എക്‌സ്‌പോ സെന്ററില്‍ വേദി ഒരുങ്ങുക. കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന തെരുവും ഇവിടെയുണ്ടാവും. ഷാര്‍ജ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്?ട്രി അസി.ഡയറക്ടര്‍ അബദുല്‍ അസീസ് മുഹമ്മദ് അല്‍ ഷത്താഫ്, കോര്‍പ്പറേറ്റ് മീഡിയാ വിഭാഗം മേധാവി ജമാല്‍ സഈദ് ബൂസഞ്ചാല്‍ അല്‍ അലി, കല്യാണ്‍ ജ്വല്ലേഴ്‌സ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ഹെഡ് എന്‍.ആര്‍.വെങ്കിട്ടരാമന്‍, കോസ്‌മോ ട്രാവല്‍സ് സി.ഇ.ഒ ജമാല്‍ അബ്ദുന്നാസര്‍, മാധ്യമം സീനിയര്‍ ജനറല്‍ മാനേജര്‍ സിറാജ് അലി, ജനറല്‍ മാനേജര്‍ മുഹമ്മദ് റഫീഖ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം..ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം..

English summary
''Come on Kerala'' in Sharja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X