കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ സര്‍ക്കാറിന് യു.എ.ഇ ല്‍ നിന്നും ഐ.ടി ഉല്‍പ്പന്നങ്ങള്‍

Google Oneindia Malayalam News

ദുബായ്: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ഐടി നോട്ട്ബുക്‌സ് നിര്‍മ്മാണ കമ്പനിയായ ക്വാന്റം ബീഹാര്‍ സംസ്ഥാന സര്‍ക്കാരിന് ഐടി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യും. ഇന്ത്യയിലെ ബെല്‍ട്രാണ്‍ ഗ്രീന്‍ എനര്‍ജി ടെലികോണ്‍ ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

uae-bihar1

കമ്പനികള്‍ തമ്മിലുള്ള ധാരണാ പത്രം ദുബായില്‍ നടന്ന ചടങ്ങില്‍ ഇരു കമ്പനികളും തമ്മില്‍ കൈമാറി. ഐ.ടി മേഖലയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ കമ്പനിയുടെ കടന്നു വരവ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, താമസിയാതെ ബിഹാറിന് പുറമെ മറ്റ് സ്ംസ്ഥാനങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും ക്വാന്റം കമ്പനി വൈസ് പ്രസിഡന്റ് തമര്‍ ഇസ്മായില്‍ അറിയിച്ചു.

uae-bihar

ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് പുറമെ മികച്ച സാങ്കേതിക സഹായവും കമ്പനി നല്‍കും. ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബീഹാര്‍ മുന്‍ ഐടി വകുപ്പ് മന്ത്രി ഷാഹിദ് അലി ഖാന്‍, ക്വാന്റം ഡപ്യൂട്ടി സി ഇ ഒ ഇസഌം അബ്ദുല്‍ ഹമീദ്, ബെല്‍ട്രോണ്‍ എം ഡി രമേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
Companies in UAE will distribute IT products to bihar government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X