കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് യുഎഇ പ്രവാസികളുടെ ഇഷ്ട രാജ്യമായി മാറുന്നു? കാണൂ

Google Oneindia Malayalam News

ജനിച്ച നാടും വീടുമൊക്കെ വിട്ട് മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി അന്യനാടുകളിലേയ്ക്ക് പോകുന്നവരാണ് ഇന്ത്യക്കാരിലേറേയും. ഇന്ത്യക്കാര്‍ മാത്രമല്ല പല രാജ്യക്കാരും ഇത്തരത്തില്‍ അന്യ രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നവരാണ്. പ്രവാസികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു രാജ്യമാണ് യുഎഇ.

ഇന്ത്യക്കാരില്‍ വലിയൊരു ശതമാനവും തങ്ങളുടെ ജീവിതം ചെലവഴിയ്ക്കുന്ന പ്രധാന അറബ് രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് യുഎഇ. എന്തുകൊണ്ട് യുഎഇ പ്രവാസികള്‍ക്ക് പ്രിയപ്പെട്ട നാടായി മാറുന്നു എന്നറിയാമോ?

സുരക്ഷിതത്വം

സുരക്ഷിതത്വം

മൈ യെല്ലോ ബ്രിക്ക് റോഡ് സര്‍വേയില്‍ സുരക്ഷിതത്വമാണ് പ്രവാസികളെ ആകര്‍ഷിയ്ക്കുന്ന ഒന്നാമത്തെ ഘടകമായി കണ്ടെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പ്രവാസികളും യുഎഇ ഇഷ്ടപ്പെടുന്നതിന്ററെ പ്രധാന കാരണമായി സുരക്ഷിതത്വം തന്നെയാണ് പറഞ്ഞത്.

വീട് പോലെ നാട് പോലെ

വീട് പോലെ നാട് പോലെ

ഇന്ത്യക്കാരില്‍ വലിയൊരു ശതമാനവും തങ്ങളുടെ ജീവിതം ചെലവഴിയ്ക്കുന്ന പ്രധാന അറബ് രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് യുഎഇ. എന്തുകൊണ്ട് യുഎഇ പ്രവാസികള്‍ക്ക് പ്രിയപ്പെട്ട നാടായി മാറുന്നു എന്നറിയാമോ?

മെച്ചപ്പെട്ട ജീവിതരീതി

മെച്ചപ്പെട്ട ജീവിതരീതി

യുഎഇയിലെ മെച്ചപ്പെട്ട ജീവിത രീതിയാണ് പ്രവാസികളെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകം. വെസ്റ്റേണ്‍ യൂണിയന്‍ സര്‍വേയില്‍ ഇക്കാര്യം കണ്ടെത്തിയിരുന്നു.

 യുവത്വം

യുവത്വം

സര്‍വ്വേയില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 29 വയസായിരുന്നു. പലര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമൊക്കെ സാക്ഷാത്ക്കരിയ്ക്കാന്‍ യുഎഇ ജീവിതത്തിലൂടെ കഴിഞ്ഞു. വ്യക്തിപരമായ സമ്പാദ്യം വര്‍ധിപ്പിയ്ക്കാന്‍ യുഎഇ ജീവിത്തിലൂടെ കഴിഞ്ഞതായി 70 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. യുഎഇ ജീവിതെ കൊണ്ട് സ്വന്തമായി വീട് വാങ്ങാനോ വയ്ക്കാനോ കഴിഞ്ഞതായി 38 ശതമാനം പേര്‍ പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞതായി 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

വ്യവസായ സംരംഭങ്ങള്‍

വ്യവസായ സംരംഭങ്ങള്‍

സ്വന്തമായി വ്യവസായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും യുഎഇ മെച്ചപ്പെട്ടതാണെന്നതും തങ്ങളെ ആകര്‍ഷിയ്ക്കുന്നതായി സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

English summary
5 compelling reasons why expats love to live and work in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X