ദുബായില്‍ സ്പോണ്‍സറുടെ മകളെ കടന്നുപിടിച്ചു ഉമ്മവെച്ചു! ഇന്ത്യക്കാരനായ യുവാവിനെതിരെ പരാതി...
പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ദുബായ്: സ്പോണ്‍സറുടെ (ഖഫീല്) മകളെ കടന്നുപിടിച്ചു ചുംബിച്ചെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ യുവാവിനെതിരെ പരാതി. ദുബായ് സ്വദേശിനിയായ 22കാരിയുടെ പരാതിയില്‍ ദുബായ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 24 വയസുള്ള ഇന്ത്യക്കാരനായ യുവാവിനെതിരെയാണ് പരാതിയെന്ന് മാത്രമാണ് വിവരം ലഭിച്ചിട്ടുള്ളത്.
പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് വീട് വൃത്തിയാക്കാനാണ് സ്പോണ്‍സറുടെ വീട്ടിലെത്തിയത്. ഇതിനിടെയാണ് യുവാവ് തന്നെ കടന്നു പിടിക്കുകയും ചുണ്ടുകളില്‍ ചുംബിച്ചതായും യുവതി ആരോപിക്കുന്നത്.

അറബിയുടെ കമ്പനിയില്‍ ജോലി...
24കാരനായ ഇന്ത്യന്‍ പൗരനായ യുവാവ് ദുബായില്‍ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെ ഇയാളെ സ്പോണ്‍സറുടെ വീട് വൃത്തിയാക്കാനായി ഏല്‍പ്പിച്ചിരുന്നു. ഇതിനായാണ് യുവാവ് സ്പോണ്‍സറായ അറബിയുടെ വീട്ടിലെത്തിയത്.

വീട് വൃത്തിയാക്കി കഴിഞ്ഞ്...
സ്പോണ്‍സറുടെ ഭാര്യയോടൊപ്പമാണ് യുവാവ് വീട് വൃത്തിയാക്കാനെത്തിയത്. വീട് വൃത്തിയാക്കിയ ശേഷം യുവാവും മാതാവും വീട്ടില്‍ നിന്നിറങ്ങിയ ശേഷം, ഇയാള്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

കടന്നുപിടിച്ചു, ചുംബിച്ചു...
മാതാവിനൊപ്പം പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരികെയെത്തുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. സ്പോണ്‍സറുടെ മകളായ യുവതി ഇയാള്‍ക്ക് വെള്ളം നല്കി. ഇതിനിടയിലാണ് യുവാവ് സ്പോണ്‍സറുടെ മകളെ കടന്നുപിടിക്കുകയും ബലമായി ഉമ്മവെയ്ക്കുകയും ചെയ്തത്.

കുറ്റം തെളിഞ്ഞാല്‍...
സ്പോണ്‍സറുടെ മകളുടെ പരാതിയില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണവും വിചാരണയും പൂര്‍ത്തിയായി കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications