രിസാല കാംപയിന്‍ സമാപനവും റമളാന്‍ മുന്നൊരുക്കവും ദുബായില്‍ നടക്കും
ദുബായ്: ദുബായ് രിസാല സ്റ്റഡി സര്‍ക്കിള്‍ യു എ ഇ നാഷണല്‍ രിസാല സമാപനവും വിശുദ്ധ റമളാന്‍ മുന്നൊരുക്കം നാളെ (വെള്ളി) ദൂബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.
രാവിലെ തുടങ്ങുന്ന സംഗമം സാഹിത്യകാരന്‍ ശിഹാബ് പൊയ്ത്തുംകടവ് ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ലീഡര്‍ശിപ്പ് ട്രെയിനിംഗ് സെഷന്‍ മര്‍കസ് ഇഹ്‌റാം ചീഫ് ട്രെയിനര്‍ ബി എം മുഹ്‌സിന്‍ ക്ലാസ്സെടുക്കും. പ്രഗല്‍ഭ പണ്ഡിതന്‍ അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി റമളാന്‍ സന്ദേശ പ്രഭാഷണം നടത്തും.

സംസ്‌കൃതിയുടെ വിചാര മുദ്ര എന്ന ശീര്‍ഷകത്തില്‍ നടത്തിയ രിസാല പ്രചരണ കാംപയിനില്‍ മികവ് പുലര്‍ത്തിയ സോണ്‍, സെക്ടര്‍ ,യുനിറ്റ് ഘടകങ്ങള്‍ക്കും സ്‌ക്വാഡംഗങ്ങള്‍ക്കുമുള്ള അവാര്‍ഡുകളും സമ്മാനങ്ങളും സംഗമത്തില്‍ വിതരണം ചെയ്യും.












Click it and Unblock the Notifications