യുവജനോത്സവ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ജൂണ്‍ 13നു നടക്കും
ദുബായ്: ഇന്‍ഫ്ല്‍വന്‍സ് പി.ആര്‍ ഈവന്റ്‌സ് നടത്തിയ ഒന്നാമത് യു.എ.ഇ സ്‌കൂള്‍ യുവജനോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ജൂണ്‍ പതിമൂന്നിന് ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ വെച്ച് വിതരണം നടത്തുമെന്ന് യുവജനോത്സവ കമ്മിറ്റി ചീഫ് പാട്രണ്‍ ബഷീര്‍ പടിയത്ത് അറിയിച്ചു.യു.എ.ഇയി ലെ അറുപത്തി രണ്ടോളം സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തിഅഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ദുബായ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളാണ് ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വൃന്ദമോഹനനെ കലാതിലകമായും ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിലെ മൃണാള്‍ മധുവിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ അബുദാബി പ്രൈവറ്റ് ഇന്റര്‍ നാഷ്ണല്‍ ഹൈസ്‌ക്കൂളിലെ അനുഷ്‌ക, ഷര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ ദേവനന്ദ ആര്‍ മേനോന്‍ എന്നിവരെ കലാതിലകമായും തിരഞ്ഞെടുത്തു.
അറുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ യു.എ.ഇയിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications