Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് രാജകുമാരന്റെ മരണത്തില്‍ അനുശോചന പ്രവാഹവുമായി ലോക നേതാക്കള്‍

ദുബായ്: കഴിഞ്ഞ ദിവസം അന്തരിച്ച ദുബായ് രാജകുമാരന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ വിയോഗത്തില്‍ അനുശോചന സന്ദേശങ്ങളുമായി ലോക നേതാക്കള്‍ പിതാവും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചു. ചിലര്‍ നേരിട്ടെത്തിയും മറ്റ് ചിലര്‍ ഫോണിലൂടെയും ചിലര്‍ ദുതന്‍മാര്‍ വഴിയുമാണ് സന്ദേശങ്ങള്‍ ശൈഖ് മുഹമ്മദിന് അറിയിച്ചത്.

wam-2

ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ടുനീഷ്യന്‍ പ്രസിഡന്റ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മക്കാ ഗവര്‍ണ്ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍, മലേഷ്യന്‍ പ്രധാനമന്ത്രി തുടങ്ങിയ ലോക നേതാക്കള്‍ അനുശോചന സന്ദേശം കൈമാറി.

wam-1

കുടുബത്തിന്റെയും രാജ്യത്തിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നതായി നേതാക്കള്‍ അറിയിച്ചു. ഇന്നലെ സാബീല്‍ പാലസില്‍ യുഎഇ ലെ വിവിധ ഭരണാധികാരികള്‍ നേരിട്ടെത്തി ശൈഖ് മുഹമ്മദിനെ അനുശോചനം അറിയിച്ചു.അതിനിടയില്‍ ദുബായില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടന്നുവരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+