യുഎഇയിലുള്ളവര്‍ക്ക് വിസ മാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
ദുബായ്: യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു ജോലിയിലേക്ക് വിസ മാറ്റുന്നതിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ വിസമാറ്റാന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും നിലവിലെ യു.എ.ഇ ജോലിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പുതിയ വിസയിലേക്ക് മാറാമെന്നും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന് അഫയേഴ്സ് വിഭാഗം വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വിസ നടപടികള്‍ കൈകാര്യം ചെയ്യുന്ന ആമിര്‍ സെന്ററുകള്‍ക്കും തസ്ഹീല്‍ കേന്ദ്രങ്ങള്‍ക്കും നല്‍കിയതായും വക്താവ് പറഞ്ഞു. വിസ മാത്തിന് അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒരു അനിവാര്യ രേഖയായി പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ചാണ് ഈ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
യു.എ.ഇക്കകത്തുവച്ച് വിസ മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ബാധകമാവുക അതേസമയം, രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് പുതിയ വിസയില്‍ യു.എ.ഇയില്‍ വരാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അത് ഉണ്ടെങ്കില്‍ മാത്രമേ വിസ നടപടികള്‍ ആരംഭിക്കാനാവൂ. നാട്ടില്‍ നിന്ന് ലഭിക്കുന്ന പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളില്‍ ഏതെങ്കിലുമൊന്ന് അറ്റസ്റ്റ് ചെയ്തതാവണമെന്നും നിബന്ധനയുണ്ട്. മാതൃരാജ്യത്ത് നിന്നോ അവസാനത്തെ അഞ്ച് വര്‍ഷം താമസിക്കുന്ന രാജ്യത്തു നിന്നോ ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

ഫെബ്രുവരി നാലിനാണ് യു.എ.ഇയില്‍ ജോലി ചെയ്യാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധം ഭരണകൂടം ആരംഭിച്ചത്. രാജ്യത്തെ പ്രവാസികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. സ്വന്തം നാട്ടില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ശേഷം കൊടുംക്രിമിനലുകള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗള്‍ഫ് നാടുകളിലെത്തുന്നതും പതിവാണ്. ഇതേത്തുടര്‍ന്നാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരാണെന്ന അധികൃതരുടെ സാക്ഷ്യപത്രം ആവശ്യമാണെന്ന നിയമം യു.എ.ഇ നടപ്പാക്കിയത്.
അതേസമയം, ഫിലിപ്പീന്‍സ്, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍ നിന്ന് വീട്ടുജോലിക്കായി വരുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ജൂണ്‍ വരെ നീട്ടി നല്‍കിയിട്ടുണ്ട്. ആയമാര്‍, സുരക്ഷാ ജീവനക്കാര്‍, ഡ്രൈവര്‍, തോട്ടക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications