ദുബായ് അല്‍ ബരാഹ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബായ്: പാലക്കാട് അസോസിയേഷന്‍ ചാരിറ്റി കള്‍ച്ചറല്‍ സര്‍വീസിന്റെ (പാക്ക്സ് മേപ്പറമ്പ്) ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് അല്‍ ബരാഹ ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

പാലക്കാട് അസോസിയേഷന്‍ ചാരിറ്റി കള്‍ച്ചറല്‍ സര്‍വീസ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഹംസമേപ്പറന്പ്, മുഹമ്മദ് ഫവാസ്, ഷെമീര്‍ പേഴുംങ്കര, ജലീല്‍, നൗഷാദ്, മജീദ്, സലാം, ഫൈസല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അടുത്ത വെള്ളിയാഴ്ച ഫുജൈറയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications