ഇത്തിസലാത്ത് വോയ്‌സ് കോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു
അബുദാബി: ഉപഭോക്താക്കള്‍ക്ക് വൈഫൈ സംവിധാനം ഉപയോഗിച്ച് വോയ്‌സ് കോളുകള്‍ ചെയ്യുവാനും സ്വീകരിക്കുവാനുമുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുത്തുമെന്ന് ഇത്തിസലാത്ത് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ അല്‍ ഹമ്മാദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അബുദാബിയിലാണ് പുതിയ സംവിധാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇത്തിസലാത്ത് പുറത്തുവിട്ടത്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലക്ഷ്യമാക്കിയാണ് കമ്പനി ഇത്തരത്തിലുള്ള ജനപ്രിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്ന് ഇസ്മായില്‍ അല്‍ ഹമ്മാദി വ്യക്തമാക്കി.

നിയമാനുസ്രതമല്ലാത്ത ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലതും ഇത്തിസലാത്ത് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതും കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള പ്രവാസികള്‍.












Click it and Unblock the Notifications