ലേഡിഗാഗ ദുബായിലെത്തും, ഏത് കോലത്തില്‍?

ദുബായ്: ഊഹാപോഹങ്ങള്‍ക്ക് വിട, പോപ് ദിവ ലേഡി ഗാഗ ദുബായിലെത്തുന്നു. 2014 സെപ്റ്റംബര്‍ പത്തിനാണ് ദുബായില്‍ ഗാഗയുടെ സംഗീത പരിപാടി നടക്കുക. ദുബായിലെ മെയ്ഡാന്‍ റേസ്‌കോഴ്‌സിലാണ് ഗാഗയുടെ സംഗീതപരിപാട് നടക്കുക. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്യുന്നു

ഗാഗയുടെ 'ആര്‍ട്ട്‌റേവ്: ദ ആര്‍ട്ട്‌പോപ് ബാള്‍ 'മ്യൂസിക് ഷോയ്ക്കുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് മെയ് 15 മുതലാണ് തുടങ്ങഉക. ലോഡിഗാഗ.കോം എന്ന ഗാഗയുടെ സൈറ്റില്‍ നിന്നാണ് ടിക്കറ്റ് ബുക്കിംഗ് നടത്തേണ്ടത്.

വേറിട്ട അവതരണ ശൈലിയും ആരാധകരെ ഞെട്ടിയ്ക്കുന്ന വസ്ത്രധാരണവും അമിത മേക്കപ്പുമൊക്കെയാണ് ലേഡിഗാഗയെ ശ്രദ്ദേയാക്കുന്നത്. ഗാഗയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

ലേഡി ഗാഗ ദുബായില്‍

ലേഡി ഗാഗ ദുബായില്‍

2014 സെപ്റ്റംബര്‍ പത്തിനാണ് ലേഡി ഗാഗ ദുബായില്‍ എത്തുന്നത്. ലോകപ്രശസ്ത ഗായികയായ സ്റ്റെഫാനി ജോവന്നെ ആന്‍ജലീന മെര്‍മനോട്ടെ(28) എന്ന ലേഡി ഗാഗയ്ക്ക് ദുബായിലും ഒട്ടേറെ ആരധകരാണുള്ളത്. പോപ് താരമായ ഇവര്‍ ഇതിനോടകം തന്നെ ഒട്ടേറെ ആല്‍ബങ്ങള്‍ സംഗീത പരിപാടികള്‍ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.

ഏത് കോലവും കെട്ടും

ഏത് കോലവും കെട്ടും

ലോഡി ഗാഗയുടെ ഫാഷന്‍ സെന്‍സ് കണ്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. ഭ്രാന്തന്‍ വേഷങ്ങളാണ് എപ്പോഴും ഗാഗയെ ശ്രദധാകേന്ദ്രമ്ക്കുന്നത്. പച്ചമാസം കൊണ്ടുള്ള വസ്ത്രങ്ങള്‍ മുതല്‍ അടിയുടുപ്പുകള്‍ മാത്രം ധരിച്ചും ഇവര്‍ വേദിയില്‍ എത്തും.കടുത്ത മേക്കപ്പാണ് ഗാഗയുടെ മറ്റൊരു പ്രത്യേകത

ആല്‍ബങ്ങള്‍

ആല്‍ബങ്ങള്‍

2008 ല്‍ പുറത്തിറങ്ങിയ ദി ഫെയിം ആണ് ആദ്യ ആല്‍ബം. 2009ല്‍ മോണ്‍സ്റ്റര്‍ എന്ന ആല്‍ബം, ടെലിഫോണ്‍ എന്നിങ്ങനെ ഒട്ടേറെ ആല്‍ബങ്ങള്‍ ഗാഗയുടേതായുണ്ട്.

ജീവിത്തിന്റെ കണ്ണാടിയായി ടെലിഫോണ്‍

ജീവിത്തിന്റെ കണ്ണാടിയായി ടെലിഫോണ്‍

ഗാഗയുടെ ജീവിതം തന്നെയാണ് ടെലിഫോണ്‍ എന്ന ആല്‍ബമെന്നാണ് പറയപ്പെടുന്നത്. ജയില്‍, സ്വര്‍ഗരതി, അരാജകത്വം, അക്രമം എന്നിങ്ങനെ വെറുക്കുക്കപ്പെടുന്ന എല്ലാത്തിനേയും ആഞ്ഞുപുല്‍കുന്ന പെണ്‍കുട്ടിയാണ് ടെലിഫോണിലെ ഗാഗ.

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

സംഗീതത്തില്‍ നിന്ന് ഏറ്റവും അധികം വരുമാനം നേടുന്ന വനിതകളില്‍ ഒരാളാണ് ഗാഗ. അഞ്ച് ഗ്രാമി പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ ഗാഗയെ തേടിയെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+