ജയിച്ചതിന്റെ ആവേശം കര്‍ണാടകയില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലും ആഘോഷവും മധുരവിതരണവും
ദുബായ്: കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയിച്ചതില്‍ കടല്‍ കടന്നും ആവേശം. ഗള്‍ഫിലെ പ്രവാസികളും വമ്പന്‍ ആഘോഷമാണ് പ്രവര്‍ത്തകര്‍ കാഴ്ച്ചവെച്ചത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവായിട്ടാണ് പ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വന്‍ തോതില്‍ ആഘോഷമായിരുന്നു.
കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു സിന്ദാബാദ് വിളിച്ചുമായിരുന്നു ആഘോഷം. ഇന്ത്യയിലെ മിക്ക സംസ്ഥാനക്കാരും അണിനിരന്ന ആഘോഷ പരിപാടിയുടെ നേതൃത്വം മലയാളികള്‍ക്കായിരുന്നു. കര്‍ണാടകത്തിലെ വിജയത്തിന്റെ ആവേശം നേരത്തെ ദേശീയ തലത്തില്‍ അടക്കമുണ്ടായിരുന്നു.

അതേസമയം ബര്‍ദുബായ് മീനാ ബ സാറില്‍ ഗംഭീര ആഘോഷ പരിപാടികലാണ് നടന്നത്. ആളുകളെല്ലാം റോഡരികില്‍ ഒത്തുച്ചേര്ന്നായിരുന്നു മധുര വിതരണം നടത്തിയത്. ശശി തരൂരും ഈ സമയം എത്തിയിരുന്നു. മീറ്റ് വിത്ത് ശശി തരൂര്‍ എന്ന സംവാദ പരിപാടി ദുബായ് ഇന്‍കാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
അതുകൊണ്ട് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക വിജയം തരൂരിനോടൊപ്പം ആഘോഷിക്കാനും സാധിച്ചു. ഹിജാബും, ഹലാലും, ഹിന്ദുത്വയും, ലൗജിഹാദും, അടിസ്ഥാന വിഷയമാക്കിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ കര്‍ണാടക തിരഞ്ഞെടുപ്പ് വിജയമെന്ന് ശശി തരൂര്‍ പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.അതേസമയം ഇന്‍കാസ് ഫുജൈറ കമ്മിറ്റിയും ആഘോഷം സംഘടിപ്പിച്ചു.
വര്‍ഗീയ കാര്‍ഡിറക്കി കളിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്ന് ദുബായ് കെഎംസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിദ്ദയിലെ ഷറഫിയയില്‍ പായസമാണ് വിതരണം ചെയ്തത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ കൗണ്ട് ഡൗണിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുകയാണെന്ന് ഒഐസിസി ദമാം റിജ്യനല്‍ കമ്മിറ്റി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനാണ് കര്‍ണാടകയില്‍ അടി കിട്ടിയിരിക്കുന്നതെന്നും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പറഞ്ഞു.
2024ലേക്കുള്ള ശുഭസൂചികയാണ് കര്‍ണാടകയിലെ വിജയമെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വ്യക്തമാക്കി. അതേസമയം ബഹ്റൈന്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനും വിജയത്തെ പ്രകീര്‍ത്തിച്ചു. മതേതര ചേരിക്ക് കര്‍ണാടകയില്‍ ലഭിച്ച വിജയം കരുത്ത് പകരുമെന്ന് അവര്‍ വ്യക്തമാക്കി.
ഇതിനിടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതുവരെ ആരാകും മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ച്ചയായിരിക്കും പ്രഖ്യാപനമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications