Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; പാചകവാതകത്തിന് വിലകയറ്റം

LPG
ദുബായ്: ദുബായില്‍ പാചകവാതകത്തിന് വില കൂടി. രണ്ട് പ്രമുഖ എല്‍പിജി വിതരണക്കാരാണ് വിലക്കയറ്റത്തിന് പിന്നില്‍. ഡിസംബര്‍ 14 ശനിയാഴ്ച മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. 13.6ശതമാനം മുതല്‍ 16.6 ശതമാനം വരെയാണ് വില വര്‍ധിച്ചിരിയ്ക്കുന്നത്. ഷാര്‍ജ, അജ്മന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും പാചകവാതകത്തിന്റെ വില കൂടും.

അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍ഡപ് പാചകവാതകത്തിന്റെ വില ഉയര്‍ന്നിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ദുബായിലും വില വര്‍ധന അനിവാര്യമാണെന്നാണ് കമ്പനികള്‍ പറയുന്നത്.

13.3 ശതമാനം നിരക്ക് വര്‍ധന അനുസരിച്ച് ചെറിയ ഗ്യാസ് സിലിണ്ടറിന് 85 ദിര്‍ഹം നല്‍കേണ്ടി വരും. 22 കിലോഗ്രാമിന്റെ സിലിണ്ടറിന് 140 ദിര്‍ഹമാണ് ഈടാക്കുക. ഹോട്ടലുകളിലും മറ്റ് ചെറുകിട സ്ഥാപനങ്ങളിലും ഉപയോഗിയ്ക്കുന്ന 44 കിലോഗ്രാം സിലിണ്ടറിന്റെ വില 290 ദിര്‍ഹമാകും.

2012 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്. ചുരുക്കത്തില്‍ 11 കിലോഗ്രാം, 22 കിലോഗ്രം, 44 കിലോഗ്രാം എന്നിവയുടെ നിരക്കില്‍ 10, 20, 40 ദിര്‍ഹത്തിന്റെ വര്‍ധനയുണ്ടാവും. പാചകവാതകത്തിന്റെ വിലക്കയറ്റം തിരിച്ചടിയായെന്നാണ് ദുബായിലെ മലയാളി കുടംബങ്ങള്‍ ഉള്‍പ്പടെ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+