മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു !!!
ദുബായ്: ദേര നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിയാന്‍ ദുബൈ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. കഴിഞ്ഞ ദിവസമാണ് മധ്യവയസ്സകയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീയെ കാണ്‍മാനില്ല എന്ന പരാതി ഇതുവരെ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിക്കാത്തത് കാരണം സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല. മരണ കാരണമോ മറ്റ് കൂടുതല്‍ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. മരണ കാരണം കണ്ടെത്തുന്നതിനായി മ്യതദേഹം പോലീസ് ഫോറന്‍സിക് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ നയിഫ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍ 04 6095555 (കണ്‍ട്രോള്‍ റൂം), 042286999 നയിഫ് പോലീസ് സ്‌റ്റേഷന്‍, 0504533610 എന്ന മൊബൈല്‍ നമ്പരിലോ വിളിച്ചറിയിക്കാം.












Click it and Unblock the Notifications