യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ നോമ്പെടുക്കേണ്ടെന്ന് ഫത്‌വ
ദുബായ്: കൊറോണ രോഗം ബാധിച്ച് യുഎഇയില്‍ തിങ്കളാഴ്ച രണ്ട് മലയാളികള്‍ മരിച്ചു. അഹമ്മദ് കബീര്‍, കോശി സക്കറിയ്യ എന്നിവരാണ് മരിച്ചത്. ഒറ്റപ്പാലം മളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശിയാണ് കബീര്‍. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ് സക്കറിയ്യ. കബീര്‍ ഈ മാസം ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. ദുബയ് അല്‍ ജറാന്‍ പ്രിന്റിങ് പ്രസ് നടത്തിവരികയായിരുന്നു കോശി സക്കറിയ്യ. യുഎഇയില്‍ ഇന്ന് 484 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദിവസവും 25000ത്തിലധികം പരിശോധനകളാണ് യുഇയില്‍ നടത്തിവരുന്നത്.

അതേസമയം, കൊറോണ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ മതനിയമം പ്രഖ്യാപിച്ചു. സാഹചര്യം മാറിയില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നിസ്‌കാരം ഒഴിവാക്കും. തറാവീഹ് നമസ്‌കാരം വീടുകളില്‍ മതി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരങ്ങള്‍ അനുവദിക്കില്ല. സക്കാത്ത് നല്‍കുന്നത് നേരത്തെയാക്കണം. പ്രത്യേക സമയം കണക്കാക്കേണ്ട. ജനങ്ങള്‍ പ്രതിസന്ധിയിലാണ്. കഴിയും വേഗം സക്കാത്ത് നല്‍കണമെന്നും മതനിയമത്തില്‍ പറയുന്നു.
കുവൈത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ രണ്ടു പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ കുവൈത്തിലെ മരണം ഒമ്പതായി. ഇന്ന് 47 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഒമാനിലെ മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ ഭരണകൂടം തീരുമാനിച്ചു. മെയ് എട്ട് വരെ നീട്ടാനാണ് സുപ്രീം കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
സൗദിയില്‍ രോഗികളുടെ എണ്ണം 10000 കവിഞ്ഞു. മരണം നൂറ് കഴിഞ്ഞു. തിങ്കളാഴ്ച ആറ് പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 103 ആയി. രോഗികളില്‍ 73 ശതമാനവും വിദേശികളാണ്. മരിച്ച ആറു പേരും വിദേശികളാണ്. മക്കയില്‍ അഞ്ചുപേരും ഒരാള്‍ ജിദ്ദയിലുമാണ് മരിച്ചത്. സൗദി അറേബ്യയില്‍ കൊറോണ രോഗം ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം മലയാളികള്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് എന്‍ജിനിയര്‍മാരും ഉള്‍പ്പെടും.
മക്കയില്‍ ജോലി ചെയ്തിരുന്ന ഇലക്ട്രിക് എന്‍ജിനിയര്‍ മുഹമ്മദ് അസ്ലം ഖാന്‍, മക്ക ഹറം പവര്‍ സ്റ്റേഷനിലെ എന്‍ജിനിയര്‍ അസ്മത്തുല്ല ഖാന്‍ എന്നിവര്‍ മരിച്ച കാര്യം കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ബിന്‍ലാദന്‍ ഗ്രൂപ്പിലെ 117 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 70 പേര്‍ മക്കയിലാണ്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു.












Click it and Unblock the Notifications