കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ യില്‍ ഫുട്‌ബോളിന്റെ കാലം ഇന്റര്‍സ്‌കൂള്‍ മത്സരം 13ന്

Google Oneindia Malayalam News

ഷാര്‍ജ: വളര്‍ന്നു വരുന്ന പുതിയ തലമുറയില്‍ ഫുട്‌ബോളിന്റെ മഹത്വം മനസ്സിലാക്കി പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മാമാങ്കത്തിന് ഷാര്‍ജ വേദിയാകും. 16 ടീമുകളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള കോസ്‌മോ ചാമ്പ്യന്‍സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 13ന് നടക്കുമെന്ന് ഭാരവാഹികള്‍ ഷാര്‍ജയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഷാര്‍ജ വാണ്ടറേര്‍സ് ക്ലബ്ബില്‍ കാലത്ത് 10 ന് ആരംഭിക്കുന്ന മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും നടക്കുക. പ്രമുഖ ട്രാവല്‍ മാനേജ്‌മെന്റ് സ്ഥാപനമായ കോസ്‌മോ ട്രാവല്‍സാണ് ദുബായിലേയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സെവന്‍സ് മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത്.

football-cozmochampionscup

കായിക രംഗത്ത് വളര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണ് ടൂര്‍ണമെന്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് കോസ്‌മോ ട്രാവല്‍ സിഇഒ ജമാല്‍ അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. പരിപാടിയുടെ വിജയത്തിലൂടെ കൂടുതല്‍ ജിസിസി രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനും കമ്പനി തയ്യാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോസ്‌മോ ട്രാവല്‍സ് അസി. മാര്‍ക്കറ്റിംങ് മാനേജര്‍ റംഷീദ് മണന്തല, ദീപാ രാജേഷ്, ഇത്തിഹാദ് എയര്‍വെയ്‌സ് പ്രതിനിധി അലിഹാദി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

English summary
Cosmo Football Interschool contest at UAE on 13th February
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X