ചുംബനത്തിന് ഇത്ര വില കൊടുക്കണേോ?

എന്നാല്‍ വാത്സല്യം കൊണ്ടുള്ള ചുംബനമായിരുന്നില്ല പ്രതിയുടേതെന്നും മോശമായ ഉദ്ദേശത്തോടെയാണ് ഇയാള്‍ കുഞ്ഞിനെ സമീപിച്ചതെന്നും കോടതി കണ്ടെത്തി. കുഞ്ഞിന്റെ കവിളില ചുവന്ന പാടുകള്‍ തന്നെ ഇതിന് തെളിവാണെന്നും കോടതി പറഞ്ഞു.
അഞ്ചുവയസുകാരിയുടെ സ്‌കൂള്‍ ബസിലെ ഡ്രൈവറാണ് പാകിസ്താനി യുവാവ്. കുഞ്ഞിന്റെ കവിളില്‍ കടിച്ചോട്ടെയെന്ന് പല തവണ ഡ്രൈവര്‍ ചോദിച്ചിട്ടുണ്ടെന്നും കുഞ്ഞ് വിസമ്മതിച്ചിട്ടുണ്ടെന്നും അഞ്ചു വയസുകാരിയുടെ അമ്മ പറഞ്ഞു. എന്നാല്‍ സംഭവ ദിവസം ബലം പ്രയോഗിച്ച കുഞ്ഞിന്റെ കവിളില്‍ ഇയാള്‍ കടിയ്ക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ കുഞ്ഞ് കരയുന്നത് കണ്ടപ്പോഴാണ് അമ്മ കാര്യം അന്വേഷിച്ചത്. തുടര്‍ന്നാണ് കുട്ടി വിവരങ്ങള്‍ അമ്മയോട് പറയുന്നതും പൊലീസില്‍ പരാതിപ്പെടുന്നതും.ശിക്ഷ അനുഭവിച്ച് കഴിഞ്ഞാല്‍ പ്രതിയെ ബഹ്റിനില്‍ നിന്ന് നാടുകടത്തും












Click it and Unblock the Notifications