വീട്ടുജോലിക്കാരിയുടെ കൊല, ദന്പതിമാര്‍ പിടിയില്‍
അബുദാബി: വീട്ടുജോലിക്കാരിയെ കൊന്ന് പെട്ടിയ്ക്കുള്ളിലാക്കി മറവ് ചെയ്ത ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ അജ്ബനില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്. അബുദാബിയില്‍ അനധികൃതമായി താമസിച്ചിരുന്ന യുവതിയാണ് കൊലപാതകത്തിന് ഇരയായത്. രാസവസ്തു പുരട്ടിയാണ് ഇവരുടെ മൃതദേഹം കത്തിച്ചത്. അതിന് ശേഷം മരുഭൂമിയില്‍ മറവ് ചെയ്തു. സ്ത്രീയുടെ വിരലുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെതിനെത്തുടര്‍ന്നാണ് കൊലപാതകം പുറത്തറിയുന്നത്.
വീട്ടുടമയുടെ ഭാര്യയാണ് സ്ത്രീയെ മര്‍ദ്ദിച്ച് കൊന്നത്. വീട്ടുജോലിക്കാരിയോട് വഴക്കിട്ട് ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മരിച്ച സ്ത്രീയം വളരെ ആസൂത്രിതമായി മറവ് ചെയ്യാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത് യുവതിയുടെ ഭര്‍ത്താവും. കൊല്ലപ്പെട്ട സ്ത്രീയുടെ വസ്ത്രങ്ങള്‍ മുറിച്ച് മാറ്റി ശരീരത്തില്‍ രാസവസ്തു പുരട്ടി. ഇതിന് ശേഷം മൃതദേഹം പെട്ടിയിലാക്കി മരുഭൂമിയില്‍ കൊണ്ട് പോയി.

മണലിലിട്ട് മൃതദേഹം കത്തിച്ച ശേഷം കുഴിച്ച് മൂടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് യാതൊരു തെളിവും ലഭിച്ചിരുന്നില്ല. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാര്‍ അറസ്റ്റിലായത്. ഭാര്യാണ് ആദ്യം പിടിലാകുന്നത്. പൊലീസ് പിടിയിലായെന്ന് മനസിലാക്കിയ സ്ത്രീ താന്‍ ചെയ്ത കൊലപാതകം ഏറ്റ് പറയുകയായിരുന്നു. ഇവരുടെ കുട്ടികളെ സുരക്ഷിതമായിടത്തേയ്ക്ക് പൊലീസ് മാറ്റി












Click it and Unblock the Notifications