സൗദി;ശ്മശാനത്തില്‍ അനാശാസ്യം നടത്തിയവര്‍ പിടിയില്‍
കാറിനുള്ളില്‍ ആരെയും കാണാത്തത്തിനെത്തുടര്ന്നാണ് പൊലീസ് ശ്മശാനത്തില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് അനാശാസ്യത്തിലേര്‍പ്പെട്ട യുവതിയും യുവാവിനെയും പൊലീസ് പിടികൂടുകയായിരുന്നു
വീട്ടുജോലിക്കാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
ദോഹ: ഖത്തറില്‍ ഏഷ്യക്കാരായ മൂന്ന് വീട്ടുജോലിക്കരാണ് വീട്ടുടമയുടെ ഒന്‍പത് വയസ്സുകാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്ന് പരാതി. വീട്ടുജോലിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ ബാലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഒരു അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വീട്ടുജോലിക്കാര്‍ പെണ്‍കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യം പെണ്‍കുട്ടി തന്നോട് പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ അമ്മ. വീട്ടുജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടിനായി കാത്തിരിയ്ക്കുകയാണ്. ആദ്യം ലഭിച്ച റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.