വിവാഹപൂര്‍വ്വ ലൈംഗികബന്ധം;കോടതിയില്‍ കല്യാണം
അബുദാബി: വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തിന്റെ ശിക്ഷയില്‍ നിന്ന് മോചിതരാകുന്നതിന് വേണ്ടി കമിതാക്കള്‍ വിവാഹിതരാകാന്‍ അനുമതി തേടി. അബുദാബി കോടതിയിലാണ് കുറ്റക്കാരായ യുവാവും യുവതിയും വിവാഹം കഴിയ്ക്കാനുള്ള അനുമതി തേടിയത്. ഇവരുടെ ആവശ്യം കോടതി അംഗീകരിയ്ക്കുകയായിരുന്നു. അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
മൊറോക്കന്‍ യുവതിയാണ് അബുദാബി പൗരനെതിരെ പരാതിയുമായി രംഗത്തെത്തിയത്. താന്‍ എട്ട് മാസം ഗര്‍ഭിണിയാണെന്നും തന്നെ വിവാഹം കഴിയ്ക്കാന്‍ അറബി കൂട്ടാക്കുന്നില്ലെന്നും സ്ത്രീ പരാതിപ്പെട്ടു.

തുടര്‍ന്ന് കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയപ്പോഴാണ് ശിക്ഷയില്‍ നിന്നും ഒഴിവാകുന്നതിനായി വിവാഹം കഴിയ്ക്കാമെന്ന നിലപാടില്‍ ഇവര്‍ എത്തുന്നത്. കോടതിയില്‍ വച്ച് തനിയ്ക്ക് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നും തന്റെ കുഞ്ഞിനെയാണ് യുവതി ഗര്‍ഭം ധരിച്ചതെന്നും അറബി പറഞ്ഞു. സ്ത്രീയെ വിവാഹം കഴിയ്ക്കാന്‍ അനുമതി തരണമെന്ന് യുവാവ് കോടതിയോട് അപേക്ഷിച്ചു.
ഇരുവരും വിവാഹിതരാകാമെന്ന ധാരണയില്‍ എത്തിയതിനെത്തുടര്‍ന്ന് സ്ത്രീയോട് രാജ്യം വിട്ട് പോകരുതെന്ന് കോടതി ആവശ്യപ്പെട്ടു. എത്രയും വേഗം യുവതിയുടേയും യുവാവിന്റേയും വിവാഹം നടത്തണമെന്ന് കോടതി പൊലീസിനോടും പ്രോസിക്യൂട്ടറോടും ആവശ്യപ്പെട്ടു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications